ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ്; റെക്കോര്‍ഡുമായി ബാബര്‍ അസം

ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് നേടുന്ന താരമായി ബാബര്‍ അസം.

author-image
Athira
New Update
ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ്; റെക്കോര്‍ഡുമായി ബാബര്‍ അസം

ലാഹോര്‍: ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് നേടുന്ന താരമായി ബാബര്‍ അസം. ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡാണ് ബാബര്‍ തകര്‍ത്തത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) മത്സരത്തില്‍ കറാച്ചി കിംഗ്സിനെതിരായ മത്സരത്തില്‍ പെഷവാര്‍ സാല്‍മിക്ക് വേണ്ടി കളിക്കുമ്പോഴാണ് ബാബര്‍ ഈ റെക്കോര്‍ഡ് പിന്നിട്ടത്.

താരത്തിന്റെ 285-ാം ഇന്നിംഗ്സിലാണ് റെക്കോര്‍ഡ് വിജയം നേടിയത്. ബാബര്‍ 271-ാം ഇന്നിംഗ്സിലാണ് പത്തായിരം റണ്‍സില്‍ എത്തിയത്. 299 ഇന്നിംഗ്‌സില്‍ 10000 എടുത്ത കോഹ്ലിയും, 303 ഇന്നിംഗ്സുകളില്‍ 10000 ഡേവിഡ് വാര്‍ണറും പട്ടികയില്‍ മൂന്നും നാലും സ്ഥാനത്താണ്.

 

 

 

 

sports news Latest News sports updates