/kalakaumudi/media/post_banners/773e0ab64a706e5b47aadc32951fb33d587f7904788ff781457c4ded5ea5ea0c.jpg)
ലഹോര്‍: ഏകദിന ലോകകപ്പിലെ നിറംമങ്ങിയ പ്രകടനത്തിനു പിന്നാലെ, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം രാജിവച്ചു. മൂന്ന് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍ സ്ഥാനം ബാബര്‍ രാജി വച്ചു.
പ്രയാസമുണ്ടാക്കുന്ന തീരുമാനമാണ്, എന്നാല്‍, സ്ഥാനമൊഴിയാന്‍ ശരിയായ സമയം ഇതാണ്-രാജി പ്രഖ്യാപനത്തിന് പിന്നാലെ ബാബര്‍ പ്രതികരിച്ചു.
കഴിഞ്ഞ നാലു വര്‍ഷത്തില്‍ ഉയര്‍ച്ചകളും ഒപ്പം തിരിച്ചടികളും നേരിട്ടു. എപ്പോഴും പാക്കിസ്ഥാന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കലായിരുന്നു ലക്ഷ്യം. ഈ യാത്രയില്‍ എനിക്കു പിന്തുണ നല്‍കിയ പാക്കിസ്ഥാന്‍ ആരാധകര്‍ക്ക് നന്ദി-ബാബര്‍ പറഞ്ഞു.
ഏകദിന ലോകകപ്പില്‍ കളിച്ച ഒന്‍പതു മത്സരങ്ങളില്‍ നാലെണ്ണം മാത്രമാണ് പാകിസ്ഥാന്‍ ജയിച്ചത്. എട്ടു പോയിന്റുമായി ആറാം സ്ഥാനത്തു ഫിനിഷ് ചെയ്ത പാക്കിസ്ഥാന്‍ സെമി കാണാതെ മടങ്ങി.