ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: നിലവിലെ ചാമ്പ്യനെ വീഴ്ത്തി പ്രണോയ് സെമി ഫൈനലില്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ് സെമി ഫൈനലില്‍ കടന്നു. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനെ അട്ടിമറിച്ചാണ് പ്രണോയ് സെമി ഫൈനലിലെത്തിയത്.

author-image
Priya
New Update
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: നിലവിലെ ചാമ്പ്യനെ വീഴ്ത്തി പ്രണോയ് സെമി ഫൈനലില്‍

 

കോപ്പന്‍ഹേഗന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ് സെമി ഫൈനലില്‍ കടന്നു. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനെ അട്ടിമറിച്ചാണ് പ്രണോയ് സെമി ഫൈനലിലെത്തിയത്.

ആദ്യ സെറ്റിന് ശേഷമാണ് പ്രണോയ് മത്സരത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. രണ്ടും മൂന്നും സെറ്റുകളില്‍ പ്രണോയ്ക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ പോലും വിക്ടര്‍ അക്സെല്‍സന് കഴിഞ്ഞില്ല.

സ്‌കോര്‍: 13-21, 21-15, 21-16. ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാന്‍ പ്രണോയ് ഇന്ന് സെമി ഫൈനല്‍ മത്സത്തിനിറങ്ങും. തായലന്‍ഡ് താരവുമായാണ് പ്രണോയി ഏറ്റുമുട്ടുന്നത്.

പ്രീക്വാര്‍ട്ടറില്‍ മുന്‍ ലോക ചാമ്പ്യന്‍ ലോക് കീന്‍ യൂവിനെയാണ് പ്രണോയ് പരാജയപ്പെടുത്തിയത്. മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തില്‍ 21-18, 15-21, 21-19 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ വിജയം.

അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സ്വാതിക് സായ്രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എഡിഷനിലെ വെങ്കലം നേടിയ സഖ്യം ഇന്തോനേഷ്യയുടെ ലിയോ റോളി കര്‍ണാണ്ടോ- ഡാനിയല്‍ മാര്‍ട്ടിന്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് മെഡല്‍ പ്രതീക്ഷ ഉയര്‍ത്തിയത്.

h s pranoy badmintion world championship