ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പ്; സുവര്‍ണ നേട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍

ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ സുവര്‍ണ നേട്ടം കൈവരിച്ചു.

author-image
Athira
New Update
ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പ്; സുവര്‍ണ നേട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍

ക്വലാലംപുര്‍: ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ സുവര്‍ണ നേട്ടം കൈവരിച്ചു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ തായ്ലാന്‍ഡിനെതിരെയാണ് ഇന്ത്യന്‍ വനിതകള്‍ വിജയ കിരീടം നേടിയത്. ഇരുടീമുകളും 2-2-ന് സമനിലയില്‍ നില്‍ക്കുമ്പോള്‍ നിര്‍ണായക സിംഗിള്‍സ് ജയിച്ച കൗമാരതാരം അന്‍മോല്‍ ഖര്‍ബാണ് സുവര്‍ണ നേട്ടത്തിലേക്ക് ടീമിനെ നയിച്ചത്. രണ്ടു മത്സരങ്ങളിലും ടീമിനെ മികച്ച നിലയില്‍ എത്തിച്ചത് അന്‍മോല്‍ ഖര്‍ബ് ആണ്.

3-2 നാണ് ഇന്ത്യയുടെ ജയം. പുരുഷ ടീം രണ്ടു തവണ വെങ്കലം നേടിയത് വലിയ നേട്ടമായിരുന്നു. മറ്റൊരു സിംഗിള്‍സില്‍ പി.വി. സിന്ധുവും ഡബിള്‍സില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സിങ് സഖ്യവും ജയിച്ചു. സിംഗിള്‍സില്‍ അഷ്മിത ചലിഹയും ഡബിള്‍സില്‍ പ്രിയ കോന്‍യെങ്ബാം- ശ്രുതി മിശ്ര സഖ്യവും തോല്‍വിയറിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാംസീഡ് ചൈനയെയും സെമിയില്‍ രണ്ടാം സീഡ് ജപ്പാനെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

ഇന്ത്യക്കായി ആദ്യ സിംഗിള്‍സില്‍ മത്സരിച്ചത് പി.വി. സിന്ധു. തായ് ടീമിനായി സുപാനിദ കാറ്റെതോള്‍ങ്ങും ഇറങ്ങി. മത്സരം സിന്ധു അനായാസം സ്വന്തമാക്കി (2112, 2112). തുടര്‍ന്ന് നടന്ന ഡബിള്‍സില്‍ ട്രീസ ജോളി- ഗായത്രി സഖ്യം ജോങ് കോല്‍ഫാന്‍- റവിന്‍ഡ പ്രജോങ്ജായ് സഖ്യത്തെ തോല്‍പ്പിച്ചു (2116, 1821, 2116). ഇതോടെ ഇന്ത്യക്ക് 2-0ത്തിന്റെ ലീഡായി.

മൂന്നാം സിംഗിള്‍സില്‍ ഇന്ത്യക്കായി ഇറങ്ങിയത് 17-കാരി അന്‍മോല്‍ ഖര്‍ബ്, പോണ്‍പിച്ച ചോയ്കീങ് വോങ് ആയിരുന്നു എതിരാളി. എന്നാല്‍, അന്‍മോലുടെ പോരാട്ടവീര്യത്തിനുമുന്നില്‍ പോണ്‍പിച്ചയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ സുവര്‍ണനേട്ടം ഇന്ത്യക്ക് സ്വന്തമായി.

 

 

 

 

 

 

sports updates sports news Latest News