രാഷ്ട്രീയത്തില്‍ ചുവടുവയ്ക്കാന്‍ ഒരുങ്ങി ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍

രാഷ്ട്രീയത്തില്‍ ചുവടുവയ്ക്കാന്‍ ഒരുങ്ങി ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. ജനുവരി 7 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഷാക്കിബ് അല്‍ ഹസന്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്.

author-image
Web Desk
New Update
രാഷ്ട്രീയത്തില്‍ ചുവടുവയ്ക്കാന്‍ ഒരുങ്ങി ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍

 

ധക്ക: രാഷ്ട്രീയത്തില്‍ ചുവടുവയ്ക്കാന്‍ ഒരുങ്ങി ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. ജനുവരി 7 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഷാക്കിബ് അല്‍ ഹസന്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്.

ഭരണകക്ഷിയായ ബംഗ്ലാദേശ് അവാമി ലീഗില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വം തേടിയതായി താരം അറിയിച്ചു. ശനിയാഴ്ച ഷാക്കിബില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചുവെന്ന് അവാമി ലീഗ് ജോയിന്റ് സെക്രട്ടറി ജനറല്‍ ബഹാഉദ്ദീന്‍ നാസിം പറഞ്ഞു. മൂന്ന് മണ്ഡലങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പിന് മത്സരിക്കും. അതേസമയം വോട്ടെടുപ്പ് മറ്റ് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കും.

ഷാക്കിബ് ഒരു സെലിബ്രിറ്റിയാണെന്നും രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ ജനപ്രീതിയുണ്ടെന്നും ഷാക്കിബിനെ സ്വാഗതം ചെയ്തുക്കൊണ്ട് നാസിം പറഞ്ഞു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി പാര്‍ലമെന്ററി ബോര്‍ഡാണ് ഷാക്കിബിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത്. തെക്കുപടിഞ്ഞാറന്‍ ജില്ലയായ മഗുരയിലോ തലസ്ഥാനമായ ധക്കയിലോ ഷാക്കിബ് മത്സരിക്കുമെന്നും നാസിം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണേന്ത്യന്‍ രാജ്യമായ ബംഗ്ലാദേശ് കഴിഞ്ഞ 15 വര്‍ഷമായി ഭരിച്ചിരുന്നത് ഹസീനയാണ്. അതേസമയം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വോട്ടില്‍ കൃത്രിമം കാണിച്ചതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

കായികരംഗത്ത് നിന്നുമുള്ള പ്രമുഖര്‍ രാഷ്ട്രീയത്തിലേക്ക് തിരിയുന്നത് രാജ്യത്ത് ഇത് ആദ്യ സംഭവമല്ല. 2018 ല്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസ രാഷ്ട്രീയത്തില്‍ ചുവടുവച്ചിരുന്നു. അന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിനിടെ ഷാക്കിബിന്റെ വിരലിന് പരിക്കേറ്റിരുന്നു.

sports news Latest News