/kalakaumudi/media/post_banners/0bf6751041645381f5d75b8288eb286f0db83f4ff2e5db31196b565ae2ae9141.jpg)
റയല്‍ മാഡ്രിഡിന് പിന്നാലെ ബാഴ്‌സലോണയും ഫൈനലില്‍ പ്രവേശിച്ചതോടെ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ എല്‍ ക്ലാസിക്കോ ഫൈനലില്‍ ഉറപ്പായി. സെമിഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സ ഒസാസുനയെ പരാജയപ്പെടുത്തി.
വ്യാഴാഴ്ച നടന്ന കളിയിലെ ആദ്യ പകുതിയില്‍ ഗോളൊന്നും നേടാനായില്ലെങ്കിലും രണ്ടാം പകുതിയില്‍ 59-ാ മിനിറ്റില്‍ ലെവന്‍ഡോസ്‌കിയുടെ ഗോളിലൂടെ ബാഴ്‌സലോണ ലീഡ് ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ബാഴ്‌സലോണ രണ്ടാം ഗോള്‍ വിജയം ഉറപ്പിച്ചു. സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ലാമിനെ യെമാലുമാണ് ടീമിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.
റയല്‍ മാഡ്രിഡും നേരത്തെ തന്നെ സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നു. കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയലിന്റെ ജയം. ജനുവരി 14ന് സൗദി അറേബ്യയിയിലെ അല്‍ അവ്വല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ നടക്കുക.