ടെസ്റ്റില്‍ പ്രതിഫലം വര്‍ധിപ്പിക്കും; വന്‍ നീക്കത്തിനൊരുങ്ങി ബിസിസിഎ

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം കൂട്ടാനൊരുങ്ങി ബിസിസിഐ.

author-image
Athira
New Update
ടെസ്റ്റില്‍ പ്രതിഫലം വര്‍ധിപ്പിക്കും; വന്‍ നീക്കത്തിനൊരുങ്ങി ബിസിസിഎ

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം കൂട്ടാനൊരുങ്ങി ബിസിസിഐ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിനു ശേഷം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. നിലവില്‍, ഓരോ ടെസ്റ്റിനും 15 ലക്ഷം രൂപയാണ് മാച്ച് ഫീയായി നല്‍കുന്നത്, ഏകദിനത്തിന് 6 ലക്ഷവും ടി20 മത്സരങ്ങള്‍ക്ക് 3 ലക്ഷവും ആണ് മാച്ച് ഫീ. ഇതില്‍ ടെസ്റ്റിലെ വേതനം 20 ലക്ഷമായി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ധന കൂടാതെ ബോണസുകളും ടെസ്റ്റ് കളിക്കുന്നവര്‍ക്ക് നല്‍കും.

മാച്ച് ഫീസ് വര്‍ധിപ്പിക്കുക എന്നതിലുപരി കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കുന്ന താരങ്ങള്‍ക്ക് വാര്‍ഷിക ബോണസായി ഉയര്‍ന്ന തുക നല്‍കാനാണ് ബിസിസി നീക്കം. ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന താരങ്ങള്‍ക്കു വാര്‍ഷിക ബോണസായിട്ടായിരിക്കും അധിക തുക നല്‍കുക. നടപടിയിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് കൂടുതല്‍ യുവതാരങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.

സെന്‍ട്രല്‍ കോണ്‍ട്രാക്ടിലുള്ള താരങ്ങള്‍ രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര ടൂര്‍ണമെന്റുകള്‍ കളിക്കണമെന്നും ബിസിസിഐ നിലപാട് അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 എന്ന വിജയ ലക്ഷ്യം നാലാം ദിനം രണ്ടാം സെഷനില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ഇന്ത്യന്‍ നിര മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഎ പുതിയ തീരുമാനം അറിയിച്ചത്.

 

 

 

 

sports news Latest News sports updates