ബെയ്ജിങ്ങിൽ നിന്ന് ഹാങ്ചൗ വരെ ; സ്മൃതി മന്ദാനയെ ഞെട്ടിച്ച് ചൈനീസ് ആരാധകൻ

By Hiba.26 09 2023

imran-azhar

 


ഹാങ്ചൗ: ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ആരാധകർ ഏറെയുള്ള താരമാണ് സ്മൃതി മന്ദാന, ഏഷ്യൻ ഗെയിംസിലെ ചരിത്ര നേട്ടത്തിന്റെ നിറവിലാണ് ഇപ്പോൾ ഇന്ത്യൻ ഓപ്പണർ. പക്ഷേ താരത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ചൈനയിൽ നിന്നുള്ള ആരാധകന്റെ വരവ്.

 

 

മന്ദാന ദേവത എന്ന പോസ്റ്ററുമായാണ് ചൈനീസ് ആരാധകൻ പ്രത്യക്ഷപ്പെട്ടത്. ബെയ്ജിങ്ങിൽ നിന്ന് 1200 കിലോമീറ്റർ താണ്ടിയാണ് ജുൻ യു എന്ന യുവാവ് ഹാങ്ചൗവിലേക്ക് എത്തിയത്.

 

 

ക്രിക്കറ്റിന് പ്രാധാന്യം കുറഞ്ഞ ചൈനയിൽ യൂട്യൂബ് വീഡിയോ വഴിയാണ് ജുൻ യു ഇന്ത്യൻ താരങ്ങളുടെ ആരാധകനാകുന്നുത്. മന്ദാനയെ കൂടാതെ സച്ചിൻ തെണ്ടുൽക്കറും വിരാട് കോഹ്‌ലിയുമാണ് ചൈനീസ് യുവാവിന്റെ ഇഷ്ടതാരങ്ങളാണ്.

 

 

 

ജസ്പ്രീത് ബുംറയുടെ ബൗളിങ് 2013ലെ ലോകകപ്പിൽ താൻ കണ്ടിട്ടുണ്ടെന്ന് ജുൻ ജു പറഞ്ഞു. രോഹിതും വിരാടും തന്റെ ഇഷ്ടതാരങ്ങളാണ്. ഇരുവരും ക്രിക്കറ്റിലെ ഈ കാലത്തെ ഇതിഹാസമാണ്.

 

 

ബെയ്ജിങ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് താൻ ക്രിക്കറ്റ് പഠിച്ചത്. ഒരുപാട് പേർ ചൈനയിൽ ക്രിക്കറ്റ് കളിക്കില്ല. താനും അധികമൊന്നും ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും ജുൻ ജു വ്യക്തമാക്കി.

OTHER SECTIONS