'നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള മികച്ച നിമിഷം'; ഹൈദരാബാദ് ടെസ്റ്റ് വിജയത്തില്‍ ബെന്‍ സ്റ്റോക്ക്‌സ്

ഇന്ത്യക്കെതിരെ നേടിയ 28 റണ്‍സിന്റെ വിജയത്തെ ഏറ്റവും മികച്ച നിമിഷമായാണ് കാണുന്നതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ്.

author-image
Athira
New Update
'നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള മികച്ച നിമിഷം'; ഹൈദരാബാദ് ടെസ്റ്റ് വിജയത്തില്‍ ബെന്‍ സ്റ്റോക്ക്‌സ്

ഞായറാഴ്ച ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരായി വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ്. ഇന്ത്യക്കെതിരെ നേടിയ 28 റണ്‍സിന്റെ വിജയത്തെ ഏറ്റവും മികച്ച നിമിഷമായാണ് കാണുന്നതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ്.

ബെന്‍ സ്റ്റോക്ക്‌സ് ക്യാപ്റ്റനായതിന് ശേഷമുള്ള ഏറ്റവും വലിയ വിജയമാണെന്നും മത്സരത്തിന് ശേഷമുള്ള പ്രസ് മീറ്റില്‍ സ്റ്റോക്‌സ് പറഞ്ഞു. ഒല്ലി പോപ്പിന്റെയും അരങ്ങേറ്റക്കാരനായ ഇടംകൈയ്യന്‍ സ്പിന്നര്‍ ടോം ഹാര്‍ട്ട്ലിയുടെയും നേട്ടത്തിലാണ് ഇംഗ്ലണ്ട് 190 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷവും മത്സരത്തിലേക്ക് തിരിച്ചുവന്നത്.

ആദ്യ ഇന്നിംഗ്സില്‍ താഴേത്തട്ടില്‍ പുറത്തായിട്ടും ഹാര്‍ട്ട്ലിയുടെ കഴിവില്‍ കളിക്കാരുടെ മികച്ച പ്രകടനത്തില്‍ സ്റ്റോക്ക്സ് പൂര്‍ണമായും വിശ്വസിച്ചിരുന്നു. 'ഞാന്‍ കളിയുടെ നിരീക്ഷകനാണ്, ആദ്യ ഇന്നിംങ്‌സില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു', സ്റ്റോക്ക്‌സ് പറഞ്ഞു. രോഹിത് ശര്‍മ്മ സ്ഥാപിച്ച ഫീല്‍ഡുകളിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും നിരീക്ഷിച്ച് മനസിലാക്കിയെന്നും സ്റ്റോക്ക്‌സ് വ്യക്തമാക്കി.

 

 

sports news Latest News sports updates