എംബാപ്പെയ്ക്ക് പകരം റാമോസ്; പുതിയ സ്ട്രൈക്കറെ കൊണ്ടുവന്ന് പി.എസ്.ജി

സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുമായുള്ള പ്രശ്നങ്ങള്‍ നടക്കുന്നതിനിടെ പുതിയ സ്ട്രൈക്കറെ കൊണ്ടുവന്ന് പി.എസ്.ജി. ബെന്‍ഫിക്കയില്‍ നിന്ന് പോര്‍ച്ചുഗീസ് താരം ഗോണ്‍സാലോ റാമോസിനെയാണ് പി.എസ്.ജി സ്വന്തമാക്കിയത്.

author-image
Greeshma Rakesh
New Update
എംബാപ്പെയ്ക്ക് പകരം റാമോസ്; പുതിയ സ്ട്രൈക്കറെ കൊണ്ടുവന്ന് പി.എസ്.ജി

 

 

പാരീസ്: സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുമായുള്ള പ്രശ്നങ്ങള്‍ നടക്കുന്നതിനിടെ പുതിയ സ്ട്രൈക്കറെ കൊണ്ടുവന്ന് പി.എസ്.ജി. ബെന്‍ഫിക്കയില്‍ നിന്ന് പോര്‍ച്ചുഗീസ് താരം ഗോണ്‍സാലോ റാമോസിനെയാണ് പി.എസ്.ജി സ്വന്തമാക്കിയത്.പുതിയ സീസണിന് മുന്നോടിയായി പി.എസ്.ജി സ്വന്തമാക്കുന്ന എട്ടാമത്തെ താരമാണ് റാമോസ്.22 കാരനായ റാമോസ് കഴിഞ്ഞ സീസണില്‍ ബെന്‍ഫിക്കയ്ക്ക് വേണ്ടി 30 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകള്‍ നേടിയിട്ടുണ്ട്.

 

2022 ലോകകപ്പില്‍ പോര്‍ച്ചുഗലിനായി ഹാട്രിക്ക് നേടിയ താരമായ റാമോസിനെ 80 മില്യണ്‍ യൂറോയ്ക്കാണ് (ഏകദേശം726 കോടിരൂപ) പി.എസ്.ജി സ്വന്തമാക്കിയത്. താരത്തെ സ്വന്തമാക്കിയ വിവരം പി.എസ്.ജി ഔദ്യോഗികമായി പുറത്തുവിട്ടു.

 

സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുമായുള്ള പി.എസ്.ജിയുടെ കരാറിനെത്തുടര്‍ന്നുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്. പരിശീലനത്തിനായി താരം ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. 24-കാരനായ എംബാപ്പെയ്ക്ക് പി.എസ്.ജി.യുമായി കരാര്‍ അവസാനിക്കാന്‍ ഒരുവര്‍ഷംകൂടിയുണ്ട്.

എന്നാല്‍, അടുത്തവര്‍ഷം കരാര്‍ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടുമെന്ന് എംബാപ്പെ അറിയിച്ചിരുന്നു. ഇതോടെ താരത്തെ ഫ്രീട്രാന്‍സ്ഫറില്‍ വിടുന്നത് ഒഴിവാക്കാന്‍ ക്ലബ്ബ് കരാര്‍ പുതുക്കാനാവശ്യപ്പെട്ടു. ഇത് അദ്ദേഹം എതിര്‍ക്കുകയും ചെയ്തതോടെയാണ് ക്ലബ്ബും എംബാപ്പെയും തമ്മില്‍ തര്‍ക്കമായത്. വലിയ തുക വാഗ്ദാനംചെയ്ത് ക്ലബ്ബ് മാനേജ്‌മെന്റ് കരാര്‍ പുതുക്കാന്‍ ഇടപെട്ടെങ്കിലും എംബാപ്പെ വഴങ്ങിയില്ല.

ക്ലബ്ബുമായുള്ള തര്‍ക്കം തുടരവേ, ജപ്പാനിലും ദക്ഷിണകൊറിയയിലുമായിനടന്ന പ്രീസീസണ്‍ പര്യടനത്തിലും എംബാപ്പെ ഉള്‍പ്പെട്ടില്ല. ഇതേസമയത്ത് ക്ലബ്ബ് അദ്ദേഹത്തോട് പരിശീലനത്തിനെത്താനാവശ്യപ്പെട്ടിരുന്നു. അദ്ദേഹം പരിശീലനം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണ്.

 

psg football kylian mbappe Goncalo Ramos