ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ബെംഗളൂരുവിന് മൂന്നാം ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എതിരില്ലാത്ത ഗോളുകള്‍ക്ക് ചെന്നൈന്‍ എഫ് സിയ്‌ക്കെതിരെ ബെംഗളൂരു എഫ് സിയ്ക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിന്റെ വിജയം.

author-image
Athira
New Update
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ബെംഗളൂരുവിന് മൂന്നാം ജയം

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എതിരില്ലാത്ത ഗോളുകള്‍ക്ക് ചെന്നൈന്‍ എഫ് സിയ്‌ക്കെതിരെ ബെംഗളൂരു എഫ് സിയ്ക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിന്റെ വിജയം. ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും നേടാനായില്ലെങ്കിലും രണ്ടാം പകുതിയിലെ 62-ാം മിനിറ്റില്‍ റയാന്‍ വില്യംസാണ് വിജയഗോള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് എഫ് സിയോടേറ്റ തോല്‍വിക്ക് ശേഷമാണ് ബെംഗളൂരുവിന്റെ തിരിച്ച്‌രവ്.

മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ബെംഗളൂരുവിന്റെ ഫൗള്‍ ഉണ്ടായി. ആദ്യ മിനിറ്റില്‍ ചെന്നൈന് അനുകൂലമായി ഫ്രീ കിക്കും ലഭിച്ചു. എന്നാല്‍ മത്സരത്തിലേക്ക് അതിവേഗം ബെംഗളൂരു തിരിച്ചുവന്നു. ആദ്യ പകുതിയുടെ 60 ശതമാനവും ബെംഗളൂരു താരങ്ങളാണ് പന്തിനെ നിയന്ത്രിച്ചത്. വിജയത്തോടെ ബെംഗളൂരു പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്ത് എത്തി. ചെന്നൈന്‍ 13-ാം സ്ഥാനത്താണ്.

 

sports news Latest News sports updates