/kalakaumudi/media/post_banners/950d4da08cb9d2f4c71509b949296dd50b55358e7b4772b40a7598e4eee7b3df.jpg)
ബെംഗളൂരു: ഐഎസ്എല്‍ ഒന്‍പതാം സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ബെംഗളൂരു എഫ്‌സി. പെനാല്‍റ്റി ഷൂട്ടൗട്ടും കടന്ന് സഡന്‍ ഡത്തിലേക്ക് നീണ്ട മത്സരത്തില്‍ 9-8നാണ് ബെംഗളൂരുവിന്റെ വിജയം.
അഗ്രഗേറ്റ് സ്‌കോര്‍ 2-2 ആയി എക്‌സ്ട്രാടൈമിലും സമനില തുടര്‍ന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും അവിടുന്ന് സഡന്‍ ഡത്തിലേക്കും നീളുകയായിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലും കണ്ടു. മുംബൈക്കായി ആദ്യ കിക്കെടുത്ത ഗ്രെഗ് സ്റ്റുവര്‍ട്ട് പന്ത് വലയിലാക്കി. ബെംഗളൂരുവിനായി ഹാവി ഹെര്‍ണാണ്ടസും ലക്ഷ്യം കണ്ടു. പിന്നാലെ മുംബൈക്കായി പെരേര ഡയസും വലകുലുക്കി. ബിഎഫ്‌സിക്കായി റോയ് കൃഷ്ണയും സ്‌കോര്‍ ചെയ്തതോടെ 2-2. മുംബൈക്കായി ചാങ്‌തേയുടെ ഇടംകാലന്‍ ഷോട്ടും വല കുലുക്കി.
അലന്‍ കോസ്റ്റയും വിജയിച്ചതോടെ 3-3. മുംബൈയുടെ അഹമ്മദ് ജാഹൂവിന്റെ കിക്കും ലക്ഷ്യം കാണാതിരുന്നില്ല. മറുപടിയായി ഛേത്രി 4-4ന് തുല്യതയിലാക്കി. അവസാന കിക്കിലേക്ക് നീണ്ടു ഇതോടെ കണ്ണുകള്‍. മുംബൈയുടെ രാഹുല്‍ ഭേക്കേയും ബിഎഫ്‌സിയുടെ പാബ്ലോയും ഗോളിയെ കബളിപ്പിച്ചതോടെ 5-5!.
സഡന്‍ ഡത്തില്‍ വിക്രം പ്രതാപ് സിംഗ് മുംബൈക്കായും പ്രഭീര്‍ ദാസ് ബെംഗളൂരുവിനായും ലക്ഷ്യംകണ്ടു(6). വീണ്ടും ഗോളാക്കി മൊര്‍ത്താദാാ ഫോള്‍ ആവേശം കൂട്ടിയപ്പോള്‍ ബിഎഫ്‌സിക്കായി രോഹിത് കുമാറും ഗോള്‍ നേടിയതോടെ 7-7. പിന്നാലെ മുംബൈക്കായി വിനീത് റായ് ഗോള്‍ കണ്ടെത്തിയെങ്കില്‍ സുരേഷ് വാങ്ജം ഗോള്‍ മടക്കി. ഇതോടെ 8-8. മുംബൈയുടെ മെഹ്താബ് സിംഗിന്റെ കിക്ക് ഗുര്‍പ്രീത് തടുത്തപ്പോള്‍ ബിഎഫ്‌സിയെ സന്ദേശ് ജിങ്കന്‍ 9-8ന് ഫൈനലിലെത്തിച്ചു.