മഞ്ഞപ്പടയ്ക്ക് നിരാശ; ഏക ഗോളില്‍ ബ്ലാസ്റ്റേഴ്‌സ്‌നെ വീഴ്ത്തി ബെംഗളൂരു എഫ് സി

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് വീണ്ടും നിരാശ. ശ്രീകണ്ഠീരവയില്‍ ബെംഗളൂരു എഫ് സി കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി.

author-image
Athira
New Update
മഞ്ഞപ്പടയ്ക്ക് നിരാശ; ഏക ഗോളില്‍ ബ്ലാസ്റ്റേഴ്‌സ്‌നെ വീഴ്ത്തി ബെംഗളൂരു എഫ് സി

ബെംഗളൂരു: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് വീണ്ടും നിരാശ. ശ്രീകണ്ഠീരവയില്‍ ബെംഗളൂരു എഫ് സി കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി.
89-ാം മിനിറ്റിലെ ഹാവി ഹെര്‍ണാണ്ടസിന്റെ ഒറ്റ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങി. വിജയത്തോടെ ബെംഗളൂരു പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.

മത്സരത്തിന്റെ ആദ്യ മിനിറ്റുകള്‍ അവസരങ്ങള്‍ സൃഷ്ടിച്ചും മുന്നേറ്റങ്ങളെ പ്രതിരോധിച്ചും ഇരുടീമുകളും മുന്നേറി. ഇരുടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ നേടാനായില്ല.

43ആം മിനുട്ടില്‍ ദിമിയുടെ ഒരു ഷോട്ട് വലിയ ഡിഫ്‌ലക്ഷനിലൂടെ ഗുര്‍പ്രീതിനെ പരീക്ഷിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഒരു ഡൈവിലൂടെ പന്ത് സേവ് ചെയ്തു. ആദ്യ പകുതി ഗോള്‍ രഹിതമായി നിന്നു. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഐമനെ ഇറക്കിയത് അറ്റാക്ക് കുറച്ച് മെച്ചപ്പെടുത്തി. അപ്പോഴും ഗോള്‍ അകന്നു നിന്നു.

89-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ഹാവി ഹെര്‍ണാണ്ടസ് വിജയഗോള്‍ നേടി. ശിവാല്‍ദോ സിംഗിന്റെ ക്രോസ് ബോക്‌സിനുള്ളില്‍ ലഭിച്ച ഹാവി അനായാസം പന്ത് വലയിലെത്തിച്ചു.

sports news Latest News sports updates