ബംഗ്ലദേശിനു മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; 40 റണ്‍സ് ചരിത്ര വിജയം

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകളെ തോല്‍പ്പിച്ച്, 40 റണ്‍സിന്റെ ചരിത്ര വിജയം ബംഗ്ലദേശ് സ്വന്തമാക്കി. ആദ്യമായാണ് ബംഗ്ലദേശ് വനിതാ ടീം ഇന്ത്യയെ ഏകദിന പോരാട്ടത്തില്‍ കീഴടക്കുന്നത്.

author-image
Web Desk
New Update
ബംഗ്ലദേശിനു മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; 40 റണ്‍സ് ചരിത്ര വിജയം

 

മിര്‍പൂര്‍: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകളെ തോല്‍പ്പിച്ച്, 40 റണ്‍സിന്റെ ചരിത്ര വിജയം ബംഗ്ലദേശ് സ്വന്തമാക്കി. ആദ്യമായാണ് ബംഗ്ലദേശ് വനിതാ ടീം ഇന്ത്യയെ ഏകദിന പോരാട്ടത്തില്‍ കീഴടക്കുന്നത്.

മഴ കാരണം 44 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 152 റണ്‍സെടുത്തു പുറത്തായി. ടോസ് നേടിയ ഇന്ത്യ ബംഗ്ലദേശിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

64 പന്തുകളില്‍നിന്ന് 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി അമന്‍ജ്യോത് കൗര്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ നിര ബംഗ്ലദേശിനു മുന്നില്‍ തകര്‍ന്നടിഞ്ഞു. 40 പന്തുകള്‍ നേരിട്ട് 20 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അഞ്ച് റണ്‍സുമായി മടങ്ങി.

സ്മൃതി മന്ഥനയ്ക്കും തിളങ്ങാന്‍ സാധിച്ചില്ല. 12 പന്തില്‍ 11 റണ്‍സാണ് സ്മൃതി ആകെ നേടിയത്. 35.5 ഓവറില്‍ 113 റണ്‍സെടുത്ത് ഇന്ത്യ തോല്‍വി സമ്മതിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ബംഗ്ലദേശ് 10ന് മുന്നിലെത്തി.

 

cricket odi india bengladesh