റുപേ പ്രൈം വോളിബോള്‍ ലീഗ്; അഞ്ച് സെറ്റ് പോരാട്ടത്തില്‍ ബംഗളൂരുവിന് വിജയം

റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ മൂന്നാം സീസണില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് അഞ്ച് സെറ്റ് പോരാട്ടത്തില്‍ ബംഗളൂരു ടോര്‍പിഡോസിനോട് പരാജയപ്പെട്ടു.

author-image
Athira
New Update
റുപേ പ്രൈം വോളിബോള്‍ ലീഗ്; അഞ്ച് സെറ്റ് പോരാട്ടത്തില്‍ ബംഗളൂരുവിന് വിജയം

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ മൂന്നാം സീസണില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് അഞ്ച് സെറ്റ് പോരാട്ടത്തില്‍ ബംഗളൂരു ടോര്‍പിഡോസിനോട് പരാജയപ്പെട്ടു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 1215, 1614, 1513, 1315, 16-5 എന്ന സ്‌കോറിനായിരുന്നു ബംഗളൂരുവിന്റെ വിജയമുറപ്പിച്ചത്.

 

തോമസ് ഹെപ്റ്റിന്‍സ്റ്റാള്‍ ആണ് കളിയിലെ താരം. ഹെപ്റ്റിന്‍സ്റ്റാളിന്റെ തകര്‍പ്പന്‍ സ്പൈക്കുകളിലൂടെ ബംഗളൂരുവാണ് ആദ്യ അറ്റാക്ക് ചെയ്തത്. എറിന്‍ അതോസ് ഫെരേയ്ര, ക്രോള്‍ ജാന്‍ എന്നിവരിലൂടെ കൊച്ചി തിരിച്ചടിച്ചു. വാശിയേറിയ പോരാട്ടത്തില്‍ അവസാന സെറ്റില്‍ മുജീബിന്റെ മികവില്‍ ബംഗളൂരു ജയം നേടി. ഞായറാഴ്ച കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്സുമായി കാലിക്കറ്റ് ഹീറോസ് കളിക്കും. രണ്ടാം മത്സരത്തില്‍ കൊച്ചി മുംബൈ മിറ്റിയോഴ്സിനെ നേരിടും.

 

 

 

sports news Latest News sports updates