
ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്ക്,ന്യൂസിലൻഡിൽ നിന്നുള്ള രച്ചിൻ രവീന്ദ്ര എന്നിവർക്കൊപ്പം 2023 ഒക്ടോബറിലെ ഐസിസി പുരുഷ താരത്തിനുള്ള പുരസ്കാരത്തിയതിനു ജസ്പ്രീത് ബുംറ നാമനിർദ്ദേശം ചെയ്യപ്പെട്ടു.
അന്താരാഷ്ട്ര സൂപ്പർ താരങ്ങളുടെ ഏറ്റവും പുതിയ ഗ്രൂപ്പിനെ ഐ സി സി ചൊവ്വാഴ്‌ചയാണ് വെളിപ്പെടുത്തിയത്.ആവേശകരമായ ക്രിക്കറ്റ് ആക്ഷൻ നിറഞ്ഞ ഒരു മാസത്തെ മികച്ച പ്രകടനങ്ങൾ വിലയിരുത്തിയാണ് ഈ നോമിനേഷനുകൾ.
ജസ്പ്രീത് ബുംറ ഇന്ത്യയുടെ അപരാജിത തുടക്കത്തിൽ നിർണായക പങ്ക് വഹിച്ചു. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ചിരവൈരികളായ പാകിസ്ഥാൻ എന്നിവർക്കെതിരായ മത്സരങ്ങളിൽ നിർണായക വിക്കറ്റുകൾ വീഴ്ത്തിയത് ബുംറയുടെ മികച്ച നിമിഷങ്ങളിൽ ഉൾപ്പെടുന്നു. ഈ മത്സരങ്ങളിൽ നിന്നെല്ലാം അദ്ദേഹം മൊത്തം 14 വിക്കറ്റുകൾ നേടി.