ബാറ്റര്‍മാരെ 'പൂജ്യ'രാക്കിയ കേമന്‍! നേട്ടം സ്വന്തമാക്കി ഭുവനേശ്വര്‍

ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ പുറത്താക്കിയാണ് ഭുവി നേട്ടത്തിലെത്തിയത്.

author-image
Web Desk
New Update
ബാറ്റര്‍മാരെ 'പൂജ്യ'രാക്കിയ കേമന്‍! നേട്ടം സ്വന്തമാക്കി ഭുവനേശ്വര്‍

ഹൈദരാബാദ്: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ബാറ്റര്‍മാരെ പൂജ്യത്തില്‍ മടക്കിയ രണ്ടാമത്തെ ബൗളറെന്ന നേട്ടം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഭുവനേശ്വര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ പുറത്താക്കിയാണ് ഭുവി നേട്ടത്തിലെത്തിയത്.

ഭുവനേശ്വര്‍ പൂജ്യത്തില്‍ പുറത്താക്കുന്ന 25-ാം ബാറ്ററാണ് സാള്‍ട്ട്. 24 ഡക്ക് വിക്കറ്റുകള്‍ സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഡ്വെയ്ന്‍ ബ്രാവോയെ ഭുവനേശ്വര്‍ പിന്നിലാക്കി.

36 തവണ പൂജ്യത്തില്‍ ഐപിഎല്ലില്‍ താരങ്ങളെ മടക്കിയിട്ടുള്ള ലങ്കന്‍ താരം ലസിത് മലിംഗയാണ് ഭുവനേശ്വറിന് മുന്നിലുള്ളത്. പേസര്‍മാരായ ഉമേഷ് യാദവും ട്രെന്‍ഡ് ബോള്‍ട്ടും 22 താരങ്ങളെ വീതം പൂജ്യത്തില്‍ പറഞ്ഞയച്ചിട്ടുണ്ട്.

dwayne bravo cricket bhuvneshwar kumar