/kalakaumudi/media/post_banners/f64583c35e350df7f0ebba4ba9297eed92753d5806f5f8205554f19b43ab25a1.jpg)
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം ബിഷന്‍ സിംഗ് ബേദി (77) അന്തരിച്ചു. സ്പിന്നറും ക്യാപ്ടനുമായിരുന്ന ബേദി 1967 മുതല്‍ 79 വരെ 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 266 വിക്കറ്റുകള്‍ സ്വന്തമാക്കി. 10 ഏകദിനങ്ങളില്‍ നിന്ന് ഏഴു വിക്കറ്റുകളും വീഴ്ത്തി.
1946 സെപ്റ്റംബര്‍ 25-ന് അമൃത്സറിലാണ് ബേദിയുടെ ജനനം. 1971-ല്‍ ഇംഗ്ലണ്ടിനെതിരെ, അജിത് വഡേക്കറുടെ അഭാവത്തില്‍ ബേദി ടീമിനെ നയിച്ചു. പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടംകൈയന്‍ സ്പിന്നറാണ്.