ഡല്‍ഹി ടെസ്റ്റ് സൂപ്പര്‍ ഹിറ്റ്, ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു! പൂജാരയ്ക്ക് ആദരം

ശനിയാഴ്ച ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. 2017നു ശേഷം ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന ടെസ്റ്റില്‍ സ്റ്റേഡിയം നിറയും.

author-image
Web Desk
New Update
ഡല്‍ഹി ടെസ്റ്റ് സൂപ്പര്‍ ഹിറ്റ്, ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു! പൂജാരയ്ക്ക് ആദരം

ന്യൂഡല്‍ഹി: ശനിയാഴ്ച ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. 2017നു ശേഷം ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന ടെസ്റ്റില്‍ സ്റ്റേഡിയം നിറയും.

40,000 സീറ്റുകളുള്ള അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ 24,000 ടിക്കറ്റുകളാണ് വില്‍പനയ്ക്കുണ്ടായിരുന്നത്. ബാക്കി സീറ്റുകള്‍ വിശിഷ്ട വ്യക്തികള്‍ക്കും പാസുകള്‍ക്കുമായി മാറ്റി.

ഓസ്ട്രേലിയക്കെതിരെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0 ന്റെ ലീഡ് സ്വന്തമാക്കാനാണ് രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീം നാളെ ഡല്‍ഹിയില്‍ ഇറങ്ങുക. പരമ്പരയില്‍ തിരിച്ചെത്താന്‍ അനിവാര്യമായ ജയം സ്വന്തമാക്കാനാവും പാറ്റ് കമ്മിന്‍സിന്റെ ഓസീസ് രണ്ടാം മത്സരത്തിന് എത്തുക.

വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 9.30നാണ് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ തുടങ്ങുന്നത്. നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് ടീം ഇന്ത്യ ഇന്നിംഗ്സിനും 132 റണ്‍സിനും വിജയിച്ചിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയുടെ 100-ാം മത്സരമാണിത്. മത്സരത്തിന് മുമ്പ് താരത്തെ ബിസിസിഐ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആദരിക്കും.

india cricket australia border gavaskar trophy 2023