'വിട പറയാനുള്ള നിമിഷം വന്നു'; വിരമിക്കല്‍ പ്രഖ്യാപിച്ച് ജോവോ മിറാന്‍ഡ

ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ബ്രസീല്‍ പ്രതിരോധ താരം ജോവോ മിറാന്‍ഡ. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ജോവോ മിറാന്‍ഡ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

author-image
Priya
New Update
'വിട പറയാനുള്ള നിമിഷം വന്നു'; വിരമിക്കല്‍ പ്രഖ്യാപിച്ച് ജോവോ മിറാന്‍ഡ

ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ബ്രസീല്‍ പ്രതിരോധ താരം ജോവോ മിറാന്‍ഡ. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ജോവോ മിറാന്‍ഡ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

വിട പറയാനുള്ള നിമിഷം വന്നിരിക്കുന്നു, ഫുട്‌ബോളിന്റെ ആരാധകനായി തുടരുമെന്നും മിറാന്‍ഡ പറഞ്ഞു.2009 മുതല്‍ 2019 വരെ 58 തവണയാണ് ബ്രസീല്‍ ജേഴ്സി ധരിച്ച് താരം കളത്തിലിറങ്ങിയത്.

ബ്രസീലിയന്‍ പ്രതിരോധത്തിലെ വന്‍ മതിലായിരുന്നു മിറാന്‍ഡ.

2018 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റ് ബ്രസീല്‍ പുറത്താകുന്നത് വരെയുള്ള അഞ്ച് മത്സരങ്ങളിലും അദ്ദേഹം കളിച്ചു.

2019ല്‍ കോപ്പ അമേരിക്കയും അതിന് മുമ്പ് ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പും നേടിയ ടീമുകളിലും അദ്ദേഹം ഉണ്ടായിരുന്നു.താരം ബ്രസീലിയന്‍ സീരി എയിലെ കോറിറ്റിബയിലൂടെയാണ് കരിയര്‍ തുടങ്ങുന്നത്.

2013 ലും 2014 ലും അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ലീഗ് കിരീടങ്ങള്‍ നേടി. 18 വര്‍ഷത്തെ കരിയറില്‍ അദ്ദേഹം ഫ്രാന്‍സില്‍ സോചൗക്സിനായും ഇറ്റലിയില്‍ ഇന്റര്‍ മിലാന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

brazil joao miranda