ടോസ് കിട്ടി ബാറ്റിങിനിറങ്ങിയ ഓസീസിന്റെ കണക്കു കൂട്ടലുകള്‍ തെറ്റി

രണ്ടാം ടീം ഇംഗ്ലണ്ടും. 2017-ല്‍ പുണെയില്‍ ഓസ്ട്രേലിയ 333 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

author-image
parvathyanoop
New Update
ടോസ് കിട്ടി ബാറ്റിങിനിറങ്ങിയ ഓസീസിന്റെ കണക്കു കൂട്ടലുകള്‍ തെറ്റി

നാഗ്പുര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ വീഴ്ച. ടോസ് കിട്ടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ 177 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു.

മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ ബൗളിങിനുമുന്നില്‍ ഒരുഘട്ടത്തിലും ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.അഞ്ചു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് പേരുകേട്ട ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തത്.

രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റെടുത്തു.ടോസ് കിട്ടി ബാറ്റിങിനിറങ്ങിയ ഓസീസിന്റെ കണക്കു കൂട്ടലുകള്‍ തെറ്റുന്ന കാഴ്ചയാണ് നാഗ്പുര്‍ വിദര്‍ഭ അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ കാണാനായത്.

രണ്ടു റണ്‍സിന് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ട ഘട്ടത്തിലായിരുന്നു ഓസീസിന്റെ തുടക്കം. ഓപ്പണര്‍മാരായ ഖവാജയും വാര്‍ണറും ഒരു റണ്ണെടുത്ത് മടങ്ങി. 49-റണ്‍സെടുത്ത ലബുഷെയിനും 37-റണ്‍സെടുത്ത സ്മിത്തിനേയും പുറത്താക്കി ജഡേജ വീണ്ടും ഓസീസിന് പ്രഹരമേല്‍പ്പിച്ചു.

ഹാന്‍ഡ്സ്‌കോമ്പ് 31 റണ്‍സും അലെക്സ് കാരി 36 റണ്‍സുമെടുത്ത് ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ കരകയറ്റാനായില്ല. കമ്മിന്‍സ്(6), ടോഡ് മുര്‍ഫി(0), ബോളണ്ട്(1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

കഴിഞ്ഞ മൂന്നുപരമ്പരകളും ജയിച്ച് ദീര്‍ഘകാലമായി ട്രോഫി ഇന്ത്യയുടെ കൈവശമാണ്. ആഷസിലെ എവേ വിജയത്തേക്കാള്‍ മികച്ചതായിരിക്കും ഇന്ത്യയിലെ ജയമെന്ന് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് സമ്മതിക്കുന്നു. പക്ഷേ, ഈ ലക്ഷ്യം നേടണമെങ്കില്‍ സന്ദര്‍ശകര്‍ കുറെ വിയര്‍പ്പൊഴുക്കേണ്ടിവരും. 2013-നുശേഷം നാട്ടില്‍ ഇന്ത്യ 15 പരമ്പരകള്‍ കളിച്ചു, എല്ലാറ്റിലും ജയിച്ചു.

പക്ഷേ, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ടെസ്റ്റ് ജയിച്ച രണ്ട് ടീമുകളിലൊന്ന് ഓസ്ട്രേലിയയാണ്. രണ്ടാം ടീം ഇംഗ്ലണ്ടും. 2017-ല്‍ പുണെയില്‍ ഓസ്ട്രേലിയ 333 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

ടെസ്റ്റ് ക്യാപ്റ്റനെന്നനിലയില്‍ രോഹിത് ശര്‍മയുടെ യഥാര്‍ഥപരീക്ഷണമാണ് ഈ പരമ്പര. വിരാട് കോലിയില്‍നിന്ന് ക്യാപ്റ്റന്‍സ്ഥാനമേറ്റെടുത്തശേഷം രോഹിത് പിന്നീട് രണ്ടുടെസ്റ്റുകളേ കളിച്ചിട്ടുള്ളൂ.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ബംഗ്ലാദേശിനെതിരേയും ഇംഗ്ലണ്ടിനെതിരേയും പരിക്കും കോവിഡുംമൂലം അദ്ദേഹത്തിന് കളിക്കാനായില്ല.

ടീം ഇന്ത്യ

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ടീം ഓസ്ട്രേലിയ

ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷഗ്‌നെ, സ്റ്റീവന്‍ സ്മിത്ത്, മാറ്റ് റെന്‍ഷോ, പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ്, അലക്സ് കാരി, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍, ടോഡ് മുര്‍ഫി, സ്‌കോട്ട് ബോളണ്ട്

india-australia