കനേഡിയന്‍ പോള്‍ വാള്‍ട്ട് ചാമ്പ്യന്‍ ഷോണ്‍ ബാര്‍ബര്‍ അന്തരിച്ചു

ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കനേഡിയന്‍ പോള്‍ വാള്‍ട്ട് ചാമ്പ്യന്‍ ഷോണ്‍ ബാര്‍ബര്‍ അന്തരിച്ചു.

author-image
Athira
New Update
കനേഡിയന്‍ പോള്‍ വാള്‍ട്ട് ചാമ്പ്യന്‍ ഷോണ്‍ ബാര്‍ബര്‍ അന്തരിച്ചു

ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കനേഡിയന്‍ പോള്‍ വാള്‍ട്ട് ചാമ്പ്യന്‍ ഷോണ്‍ ബാര്‍ബര്‍ അന്തരിച്ചു. 29-ാം വയസ്സിലാണ് മരണം. ബാര്‍ബറുടെ ഏജന്റ് പോള്‍ ഡോയലാണ് മരണവിവരം അറിയിച്ചത്. ബുധനാഴ്ച ടെക്സസിലെ കിങ്‌സ് വുഡിലെ വസതിയില്‍ വച്ച് ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് അന്ത്യം. കുറച്ച് കാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.

2016 ജനുവരിയില്‍ പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ ബാര്‍ബര്‍ കാനഡയുടെ റെക്കോഡ് തിരുത്തിയത്. 2015-ല്‍ ടൊറന്റോയില്‍ നടന്ന പാന്‍ അമേരിക്കന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടി. ആ വര്‍ഷം അവസാനം ചൈനയിലെ ബെയ്ജിങ്ങില്‍ നടന്ന ഐ.എ.എ.എഫ്. ലോക ചാമ്പ്യന്‍ഷിപ്പിലും അദ്ദേഹം വിജയിച്ചു. 2016-ലെ റിയോ ഡി ജനൈറോയില്‍ നടന്ന ഒളിമ്പിക്സില്‍ ഫൈനലിലെത്തിയിരുന്നു. പോള്‍വാള്‍ട്ടില്‍ ആറ് മീറ്ററാണ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

sports news Latest News sports updates