ഇന്ത്യയ്ക്ക് തിരിച്ചടി; ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്

യുവതാരം ശുഭ്മന്‍ ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്.

author-image
Web Desk
New Update
ഇന്ത്യയ്ക്ക് തിരിച്ചടി; ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. ബുധനാഴ്ച തുടക്കമാകുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരുക്കാണ് ഇന്ത്യയ്ക്ക് പ്രതിസന്ധിയായത്. നെറ്റ്‌സില്‍ പരിശീലിക്കുന്നതിനിടെയാണ് രോഹിത് ശര്‍മയുടെ വിരലിനു പരുക്കേറ്റത്.

ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം രോഹിത് വീണ്ടും പരിശീലനത്തിന് എത്തി. എന്നാല്‍, പരിശീലനം തുടരാതെ മടങ്ങിപ്പോകുകയായിരുന്നു. രോഹിത് ശര്‍മയുടെ ഇടത് കൈയിലെ വിരലിനാണു പരുക്കേറ്റത്. വലത് കയ്യിലും പരുക്കുള്ള രോഹിത് ശര്‍മ ബാന്‍ഡേജ് ധരിച്ചാണ് പരിശീലനം നടത്തിയിരുന്നത്.

യുവതാരം ശുഭ്മന്‍ ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്.

ജൂണ്‍ ഏഴു മുതല്‍ 11 വരെ ഓവലിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍. ഇന്ത്യന്‍ സമയം വൈകിട്ട് 3 മുതലാണ് മത്സരം ആരംഭിക്കുക. മഴ മൂലം ഏതെങ്കിലും ദിവസം കളി മുടങ്ങുകയാണെങ്കില്‍ റിസര്‍വ് ദിവസമായി 12ാം തീയതി ഉപയോഗിക്കും. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

india cricket rohit sharma