ക്യാപ്റ്റൻ ഔട്ട്; മദുശനക രോഹിത് ശർമയുടെ വിക്കറ്റ് തെറിപ്പിച്ചു

2023 ലോകകപ്പിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തിരഞ്ഞെടുത്തു. മുബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു.

author-image
Hiba
New Update
ക്യാപ്റ്റൻ ഔട്ട്; മദുശനക രോഹിത് ശർമയുടെ വിക്കറ്റ് തെറിപ്പിച്ചു

2023 ലോകകപ്പിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തിരഞ്ഞെടുത്തു. മുബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് രണ്ടാമത്തെ പന്തിൽ തന്നെ മദുശനക തെറിപ്പിച്ചു.

ഒരു മാറ്റവുമായിട്ടാണ് ശ്രീലങ്ക ഇറങ്ങുന്നത്. ധനഞ്ജയ ഡി സിൽവ കളിക്കുന്നില്ല. പകരം ദുഷൻ ഹേമന്ത ടീമിലെത്തി. ഇന്ത്യ മാറ്റമൊന്നും വരുത്തിട്ടില്ല.ഈ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയുടെ സെമിഫൈനൽ പ്രവേശം ഔദ്യോഗികമായി ഉറപ്പിക്കാം.

ഇന്ത്യൻ ടീം രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ലോകേഷ് രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്

ശ്രീലങ്കൻ സ്ക്വാഡ് പാത്തും നിസ്സാങ്ക, ദിമുത് കരുണരത്നെ, കുസൽ മെൻഡിസ് (ക്യാപ്റ്റൻ) (വിക്കറ്റ് കീപ്പർ), സദീര സമരവിക്രമ, ചരിത് അസലങ്ക, ആഞ്ചലോ മാത്യൂസ്, ദുഷൻ ഹേമന്ത, മഹേഷ് തീക്ഷണ, കസുൻ രജിത, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക

 
 
 
 
india vs srilanka icc world cup rohit sharma