ആന്‍ഫീല്‍ഡ്: കരബാവോ കപ്പ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ലിവര്‍പൂളിന് വിജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഫുള്‍ഹാം മികച്ച പ്രകടനം പുറത്തെടുത്തു. 18ാം മിനിറ്റില്‍ ഫുള്‍ഹാമാണ് ലീഡ് ചെയ്തത്.
എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ഫുള്‍ഹാമിനെ തോല്‍പ്പിച്ചത്. ലിവര്‍പൂളിന് മത്സരത്തില്‍ വിജയ സാധ്യതയുണ്ടായിരുന്നില്ല എന്നാല്‍ രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ശക്തമായി തിരിച്ചുവന്നു.
68-ാം മിനിറ്റില്‍ കര്‍ട്ടിസ് ജോണ്‍സ് ലിവര്‍പൂളിനായി സമനില ഗോള്‍ നേടിലിവര്‍പൂള്‍ മുന്നിലെത്തി. 71-ാം മിനിറ്റില്‍ കോഡി ഗാക്പോ ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ നേടിയതോടെ ആദ്യ പാദത്തില്‍ 2-1ന്റെ വിജയം ലിവര്‍പൂള്‍ ആഘോഷിച്ചു.