വിവേക് ഗോപാലിന്റെ ആറാട്ട്! കേരളം മികച്ച നിലയില്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മുബൈ ഹീറോസിന്റെ ആദ്യ സ്‌പെല്ലില്‍ 116 റണ്‍സ് പിന്തുടര്‍ന്ന കേരള സ്‌ട്രൈക്കേഴ്‌സ് ആദ്യ സ്‌പെല്ലില്‍ 5 വിക്കറ്റിന് 107 റണ്‍സ് നേടി.

author-image
Web Desk
New Update
വിവേക് ഗോപാലിന്റെ ആറാട്ട്! കേരളം മികച്ച നിലയില്‍

തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മുബൈ ഹീറോസിന്റെ ആദ്യ സ്‌പെല്ലില്‍ 116 റണ്‍സ് പിന്തുടര്‍ന്ന കേരള സ്‌ട്രൈക്കേഴ്‌സ് ആദ്യ സ്‌പെല്ലില്‍ 5 വിക്കറ്റിന് 107 റണ്‍സ് നേടി. വന്‍ തകര്‍ച്ചയ്ക്ക് ശേഷം 5 ഓവറിന് ശേഷം വിവേക് ഗോപന്‍ നടത്തിയ വെടിക്കെട്ടാണ് മുംബൈയ്‌ക്കെതിരെ മാന്യമായ സ്‌കോറിലേക്ക് കേരളത്തെ എത്തിച്ചത്. കേരളം ഇതോടെ 9 റണ്‍സ് ലീഡ് വഴങ്ങി.

വിവേക് ഗോപന്‍ 24 പന്തില്‍ 63 റണ്‍സ് നേടി. ഇതില്‍ 7 സിക്‌സും 1 ഫോറും ഉള്‍പ്പെടുന്നു. സൈജു കുറുപ്പുമായി ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന് രക്ഷയായത്. 19 റണ്‍സ് 18 ബോളില്‍ സൈജു കുറുപ്പ് നേടി. ഇവര്‍ ഒഴികെ ആരും കേരള നിരയില്‍ രണ്ടക്കം കടന്നില്ല. ആദ്യത്തെ അഞ്ച് ഓവറിന് ശേഷം വിവേക് ഗോപന്റെ മികച്ച പ്രകടനമാണ് കണ്ടത്.

മുംബൈയ്ക്കായി ക്യാപ്റ്റന്‍ റിതേഷ് ദേശ്മുഖ് 3 വിക്കറ്റ് നേടി. 9 റണ്‍സ് മാത്രമാണ് രണ്ട് ഓവറില്‍ റിതേഷ് വഴങ്ങിയത്. റിതേഷിന്റെ 2 ഓവറിലെ സ്വിംഗ് ബൌളിംഗ് തുടക്കത്തില്‍ കേരളത്തെ നന്നായി വെള്ളം കുടിപ്പിച്ചു.

കേരള സ്‌ട്രൈക്കേഴ്‌സിന് എതിരെ മുബൈ ഹീറോസിന് ആദ്യ സ്‌പെല്ലില്‍ 116 റണ്‍സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ താരങ്ങള്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ആദ്യ 10 ഓവറില്‍ 116 റണ്‍സ് എടുത്തത്. മുംബൈ ഹീറോസിന്റെ ഓപ്പണര്‍ സാഖിബ് സലീം ആണ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. സെലിബ്രിറ്റി ക്രിക്കറ്റില്‍ സീസണില്‍ കേരള ടീമില്‍ ആദ്യമായി ഇറങ്ങിയ ആന്റണി വര്‍ഗീസ് രണ്ട് വിക്കറ്റ് എടുത്തു.

cricket ccl kerala strikers