By Web Desk.05 03 2023
തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ബോളിവുഡുമായി നടന്ന ഏറ്റുമുട്ടലില്‍ മോളിവുഡ് പുറത്തേയ്ക്ക്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഹീറോസിനോടാണ് കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടത്.
ആദ്യ 10 ഓവറില്‍ ബാറ്റ് ചെയ്ത മുംബൈ ഹീറോസ് 115 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കേരള സ്‌ട്രൈക്കേഴ്‌സിന് 105 റണ്‍സ് മാത്രമെ എടുക്കാന്‍ സാധിച്ചുള്ളൂ. രണ്ടാമത് വീണ്ടും ബാറ്റിംഗിനിറങ്ങിയ മുംബൈ ഹീറോസ് 103 റണ്‍സാണെടുത്ത്.
രണ്ടാമത് മറുപടി ബാറ്റിംഗിനിറങ്ങിയ കേരള സ്‌ട്രൈക്കേഴ്‌സിന് അത്രയും റണ്ണെടുക്കാനാവാതെ പുറത്താക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും കേരള സ്‌ട്രൈക്കേഴ്‌സ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.