/kalakaumudi/media/post_banners/699c017a84c8389ede76eb35340f622acaa5b9ecf423f604bcd1afc7e3216c9b.jpg)
ന്യൂഡല്‍ഹി: പൂര്‍ണ ഫിറ്റ്‌നസ് ഇല്ലാത്ത ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം താരങ്ങള്‍ മത്സരത്തിന് ഇറങ്ങാന്‍ ഉത്തേജക കുത്തിവയ്പ് എടുക്കുന്നത് പതിവാണ് എന്നത് അടക്കമുള്ള വെളിപ്പെടുത്തലുകളുകള്‍ നടത്തി വിവാദത്തിലായ മുന്‍ ഇന്ത്യന്‍ താരം ചേതന്‍ ശര്‍മ ഇന്ത്യന്‍ ടീം സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.
ബിസിസിഐ സെക്രട്ടറി ജയ് ഷാ ചേതന്‍ ശര്‍മയുടെ രാജിക്കത്ത് സ്വീകരിച്ചു. ഒരു സ്വകാര്യ ടിവി ചാനലിന്റെ ഒളിക്യാമറ അന്വേഷണത്തിലാണ് (സ്റ്റിങ് ഓപ്പറേഷന്‍) ഇന്ത്യന്‍ ടീമിലെ അണിയറയിലെ രഹസ്യങ്ങള്‍ ചേതന്‍ ശര്‍മ വെളിപ്പെടുത്തിയത്.
ശര്‍മയുടെ വെളിപ്പെടുത്തലിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് സംഭവം വിവാദമായിരുന്നു. ചേതന്‍ ശര്‍മയുടെ അനവസരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ബിസിസിഐയ്ക്കും ഒട്ടും ബോധിച്ചിരുന്നില്ല.
ചേതന്‍ ശര്‍മ ആദ്യ വട്ടം ചീഫ് സിലക്ടറെന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു.ബിസിസിഐ കഴിഞ്ഞ മാസമാണ് അതേ പദവിയില്‍ അദ്ദേഹത്തെ വീണ്ടും നിയമിച്ചത്.