ചാമ്പ്യന്‍സ് ലീഗ്: പി എസ് ജിയെ തകര്‍ത്ത് ബയേണ്‍, എസി മിലാനും ജയം

ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബയേണ്‍ പിഎസ്ജിക്ക് തോല്‍വി.ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജിയെ തകര്‍ത്തത്.

author-image
Priya
New Update
ചാമ്പ്യന്‍സ് ലീഗ്: പി എസ് ജിയെ തകര്‍ത്ത് ബയേണ്‍, എസി മിലാനും ജയം

പാരീസ്: ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബയേണ്‍ പിഎസ്ജിക്ക് തോല്‍വി.ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജിയെ തകര്‍ത്തത്.

53ആം മിനിറ്റില്‍ കിംഗ്‌സ്‌ലി കോമാനാണ് വിജയഗോള്‍ നേടിയത്. മെസി,നെയ്മര്‍, എംബാപ്പെ തുടങ്ങിയ സൂപ്പര്‍ താരങ്ങളുണ്ടായിട്ടും പിഎസ്ജിക്ക് ഗോള്‍ മടക്കാനായില്ല.

82-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ നേടിയ ഗോള്‍ വാര്‍ നിഷേധിച്ചു. രണ്ടാം പാദ മത്സരം മാര്‍ച്ച് 9 ന് നടക്കും. ചാംപ്യന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ എസി മിലാന്‍, ടോട്ടനത്തെ തോല്‍പ്പിച്ചു.

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എസി മിലാന്റേയും ജയം.ഏഴാം മിനിറ്റില്‍ ബ്രാബിം ഡിയാസാണ് വിജയ ഗോള്‍ നേടിയത്.

psg champions league bayern