ചാംപ്യന്‍സ് ലീഗ്: പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കം, ബയേണിനെ നേരിടാന്‍ പി എസ് ജി

യുവേഫ ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. പി എസ് ജി ബയേണ്‍ മ്യൂണിക്കിനെയും ടോട്ടനം എസി മിലാനെയും നേരിടും.

author-image
Priya
New Update
ചാംപ്യന്‍സ് ലീഗ്: പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കം, ബയേണിനെ നേരിടാന്‍ പി എസ് ജി

പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. പി എസ് ജി ബയേണ്‍ മ്യൂണിക്കിനെയും ടോട്ടനം എസി മിലാനെയും നേരിടും.

2020 ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പി.എസ്.ജിയെ പരാജയപ്പെടുത്തിയാണ് ബയേണ്‍ മ്യൂണിക്ക് കിരീടം സ്വന്തമാക്കിയത്.സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസി, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ ഇന്ന് പി.എസ്.ജിക്കായി കളിക്കുമെന്നാണ് സൂചന.

പരിക്കേറ്റതിനെ തുടര്‍ന്ന് മെസിയും എംബപ്പെയും കളിക്കാതിരുന്നതോടെയാണ് കഴിഞ്ഞ ലീഗ് മത്സരത്തില്‍ പി എസ് ജി മൊണോക്കോയോട് തോല്‍വി വഴങ്ങിയത്.

മെസിയും എംബാപ്പെയും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. മത്സരം പാരീസിലാണെന്നത് പിഎസ്ജിക്ക് കരുത്താകും. മെസി, നെയ്മര്‍, എംബാപ്പെ ത്രയത്തെ പിടിച്ചുകെട്ടാന്‍ ബയേണിന് കരുത്തുണ്ടെന്നാണ് ക്യാപ്റ്റന്‍ തോമസ് മുള്ളറുടെ പ്രതീക്ഷ.

ഏഴ് കിരീടങ്ങള്‍ ഷെല്‍ഫിലുള്ള എസി മിലാന് ഇന്ന് ടോട്ടനമാണ് പ്രീക്വാര്‍ട്ടറില്‍ എതിരാളികള്‍.ടോട്ടനം വിജയവഴിയിലെങ്കിലും പരിക്ക് തിരിച്ചടിയാണ്.

psg champions league bayern