ചാംപ്യന്‍സ് ലീഗ്; ചെല്‍സിയെ തകര്‍ത്ത് റയല്‍ സെമിയില്‍, മാഞ്ചസ്റ്റര്‍ സിറ്റി- ബയേണ്‍ പോരാട്ടം ഇന്ന്

യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡും എസി മിലാനും സെമി ഫൈനലില്‍ പ്രവേശിച്ചു. രണ്ടാംപാദ ക്വാര്‍ട്ടറിലും റയല്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. റയലിനു വേണ്ടി റോഡ്രിഗോ ഇരട്ടഗോള്‍ നേടി.

author-image
Priya
New Update
ചാംപ്യന്‍സ് ലീഗ്; ചെല്‍സിയെ തകര്‍ത്ത് റയല്‍ സെമിയില്‍, മാഞ്ചസ്റ്റര്‍ സിറ്റി- ബയേണ്‍ പോരാട്ടം ഇന്ന്

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡും എസി മിലാനും സെമി ഫൈനലില്‍ പ്രവേശിച്ചു. രണ്ടാംപാദ ക്വാര്‍ട്ടറിലും റയല്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. റയലിനു വേണ്ടി റോഡ്രിഗോ ഇരട്ടഗോള്‍ നേടി.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 58, 80 മിനിറ്റുകളിലായിരുന്നു റോഡ്രിഗോ ചെല്‍സി വല കുലുക്കിയത്. ആദ്യപാദ മത്സരത്തിലും ഇതേ സ്‌കോറിന് റയല്‍ ജയിച്ചിരുന്നു.

ഇറ്റാലിയന്‍ പോരില്‍ എ സി മിലാനും നാപ്പോളിയും സമനിലയിലായിരുന്നുവെങ്കിലും ആദ്യപാദത്തിലെ ഗോളിന്റെ മികവില്‍ മിലാന്‍ സെമിയിലേക്ക് കടന്നു.

ഒളിവര്‍ ജിറൂദ് ആണ് എസി മിലാനായി ഗോള്‍ നേടിയത്. 93-ാം മിനുറ്റില്‍ വിക്ടര്‍ ഒസിമന്‍ നാപ്പോളിക്ക് സമനില നല്‍കി. ആദ്യപാദത്തില്‍ മിലാന്‍ ഒരുഗോളിന് ജയിച്ചിരുന്നു. 16 വര്‍ഷത്തിന് ശേഷമാണ് എസി മിലാന്‍ ചാംപ്യന്‍സ് ലീഗിന്റെ സെമിയിലെത്തുന്നത്.

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ഇന്ന് നടക്കുന്ന മറ്റൊരു രണ്ടാം പാദ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബയേണ്‍മ്യൂണിക്കിനെ നേരിടും. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഇന്റര്‍മിലാന് ബെന്‍ഫിക്കയാണ് എതിരാളികള്‍.

രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് മത്സരങ്ങളും തുടങ്ങുക. ഇത്തിഹാദില്‍ നേടിയ മൂന്ന് ഗോള്‍ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് അലൈന്‍സ് അരീനയില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്. ഗോള്‍വേട്ട തുടരുന്ന ഏര്‍ളിങ് ഹാളണ്ടിന്റെ കാലുകളില്‍ തന്നെയാണ് സിറ്റിയുടെ പ്രതീക്ഷ.

 

champions league real madrid chelasea