ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂളിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്.ലിവര്‍പൂളിനെതിരെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം.

author-image
Priya
New Update
ചാമ്പ്യന്‍സ് ലീഗ്:  ലിവര്‍പൂളിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്.ലിവര്‍പൂളിനെതിരെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം.

വിനീഷ്യസ് ജൂനിയറും കരീം ബെന്‍സേമയും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ എഡര്‍ മിലിറ്റാവോ ആണ് റയലിന്റെ അഞ്ചാം ഗോള്‍ നേടിയത്.ലിവര്‍പൂളിനായി ഡാര്‍വിന്‍ ന്യൂനസ്, മുഹമ്മദ് സല എന്നിവരാണ് ഗോളുകള്‍ കണ്ടെത്തിയത്.

2-0 എന്ന നിലയില്‍ പിന്നില്‍ നിന്നതിനു ശേഷമാണ് റയല്‍ ജയം പിടിച്ചെടുത്തത്.

സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ മത്സരം ആരംഭിച്ച് നാലാം മിനിട്ടില്‍ തന്നെ ലിവര്‍പൂള്‍ മുന്നിലെത്തി.

സമയുടെ അസിസ്റ്റില്‍ നിന്ന് ന്യൂനസ് അക്കൗണ്ട് തുറന്നു. 10 മിനിട്ടുകള്‍ക്ക് ശേഷം ലിവര്‍പൂള്‍ ലീഡ് ഇരട്ടിയാക്കി. ഇത്തവണ സല ആണ് സ്‌കോര്‍ ചെയ്തത്.

എന്നാല്‍, ഈ മുന്‍തൂക്കം നീണ്ടുനിന്നില്ല. വിനീഷ്യസ് ജൂനിയര്‍ നിയന്ത്രിച്ച റയല്‍ അറ്റാക്ക് 21ആം മിനിട്ടില്‍ ലിവര്‍പൂള്‍ പ്രതിരോധത്തെ ആദ്യമായി മറികടന്നു. 36ആം മിനിട്ടില്‍ തന്റെ രണ്ടാം ഗോളോടെ വിനി റയലിനു സമനില സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ കളി 2-2.

 

രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിട്ടില്‍ തന്നെ റയല്‍ ലീഡെടുത്തു. ലൂക്ക മോഡ്രിച് എടുത്ത ഒരു ഫ്രീ കിക്കില്‍ തലവച്ച് എഡര്‍ മിലിറ്റാവോയാണ് റയലിനെ കളിയില്‍ ആദ്യമായി മുന്നിലെത്തിച്ചത്.

55ആം മിനിട്ടില്‍ ബെന്‍സേമയുടെ ആദ്യ ഗോള്‍. 67ആം മിനിട്ടില്‍ ഗോള്‍ കീപ്പറെയും ഡിഫന്‍ഡര്‍മാരെയും കബളിപ്പിച്ച് ബെന്‍സേമ തന്റെ രണ്ടാം ഗോള്‍ കൂടി നേടിയതോടെ റയലിന്റെ ജയം പൂര്‍ണം.

champions league real madrid liverpool