ഓസ്‌ട്രേലിയൻ ടീമിൽ മാറ്റം; ലോകകപ്പ് നേടിയ 6 താരങ്ങൾ നാട്ടിലേക്ക് മടങ്ങി

By Hiba.28 11 2023

imran-azhar

 

 

ഇന്ത്യക്ക് എതിരായ പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്ക് ബാക്കി നിൽക്കെ ഓസ്‌ട്രേലിയൻ ടീമിൽ മാറ്റം. ഓസ്ട്രേലിയയുടെ 6 ലോകകപ്പ് താരങ്ങൾ ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതായി ഓസ്ട്രേലിയ സ്ഥിരീകരിച്ചു‌.

 

ലോകകപ്പ് ഫൈനലിൽ മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ് മാത്രമാകും ലോകകപ്പ് കളിച്ചവരിൽ ഇനി ടീമിൽ ശേഷിക്കുന്നത്. സ്മിത്ത്, സാമ്പ, ഇംഗ്ലിസ്, മാക്സ്‌വെൽ, സ്റ്റോയിനിസ്, അബോട്
ബെൻ മക്‌ഡെർമോട്ട്, ജോഷ് ഫിലിപ്പ്, ബെൻ ദ്വാർഷൂയിസ്, ക്രിസ് ഗ്രീൻ എന്നിവർ ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരും.

 

ഓസ്‌ട്രേലിയയുടെ പുതുക്കിയ സ്ക്വാഡ്: മാത്യു വെയ്ഡ് (ക്യാപ്റ്റൻ), ജേസൺ ബെഹ്‌റൻഡോർഫ്, ടിം ഡേവിഡ്, ബെൻ ദ്വാർഷുയിസ്, നഥാൻ എല്ലിസ്, ക്രിസ് ഗ്രീൻ, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ബെൻ മക്‌ഡെർമോട്ട്, ജോഷ് ഫിലിപ്പ്, തൻവീർ സംഗ, മാറ്റ് ഷോർട്ട്, കെയ്ൻ റിച്ചാർഡ്‌സൺ

 

OTHER SECTIONS