ആരാകും ആദ്യ ഫൈനലിസ്റ്റ്?; കളംപിടിച്ചടിച്ച് ഗെയ്‌ക്‌വാദ്,ത്രില്ലര്‍ തുടക്കവുമായി സിഎസ്‌കെ

2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം.ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ബാറ്റിംഗ് തുടക്കം

author-image
Lekshmi
New Update
ആരാകും ആദ്യ ഫൈനലിസ്റ്റ്?; കളംപിടിച്ചടിച്ച് ഗെയ്‌ക്‌വാദ്,ത്രില്ലര്‍ തുടക്കവുമായി സിഎസ്‌കെ

ചെന്നൈ: 2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം.ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ബാറ്റിംഗ് തുടക്കം.റുതുരാജ് ഗെയ്‌ക്‌വാദ് തുടക്കത്തിലെ കടന്നാക്രമിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സിഎസ്‌കെ പവര്‍പ്ലേയില്‍ 49-0 എന്ന മികച്ച സ്കോറിലെത്തി.

ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് പാണ്ഡ്യപ്പട മൈതാനത്ത് ഇറങ്ങിയത്.പേസര്‍ യഷ് ദയാലിന് പകരം ദര്‍ശന്‍ നാല്‍കാണ്ഡെ ടീമിലെത്തി.

 

പ്ലേയിംഗ് ഇലവനുകള്‍

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദാസുന്‍ ശനക, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, ദര്‍ശന്‍ നാല്‍കാണ്ഡെ, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി.

സബ്സ്റ്റിറ്റ്യൂട്ട്സ്: വിജയ് ശങ്കര്‍, ശ്രീകര്‍ ഭരത്, സായ് സുദര്‍ശന്‍, ജയന്ത് യാദവ്, ശിവം മാവി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന.

സബ്സ്റ്റിറ്റ്യൂട്ട്സ്: മതീഷ പതിരാന, മിച്ചല്‍ സാന്‍റ്‌നര്‍, സുഭ്രാന്‍ശു സേനാപതി, ഷെയ്‌ഖ് റഷീദ്, ആകാശ് സിംഗ്.

gujarat titans first qualifier chennai super kings