/kalakaumudi/media/post_banners/9e1b61c47a104753bd6d91bf079c82a9ffdd9a497ac5421ab4b309c17fafea90.jpg)
ചെന്നൈ: ഐപിഎല്ലില്‍ ചൊവ്വാഴ്ച 7.30 ന് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. കാരണം ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ എത്തും, തോല്‍ക്കുന്നവര്‍ത്ത് രണ്ടാം ക്വാളിഫയര്‍ എന്ന കടമ്പ കൂടി കടക്കേണ്ടിവരും.
പതിനാലില്‍ പത്തും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഗുജറാത്ത്. ശുഭ്മാന്‍ ഗില്ലാണ് ടീമിന്റെ കരുത്ത്. ഒപ്പം ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ എന്നിവരും ഉണ്ട്. ബൗളിംഗ് നിരയുടെ കരുത്തായി മുഹമ്മദ് ഷമിയും റാഷിദ് ഖാനും ഉണ്ട്.
ചെന്നൈ പ്ലേ ഓഫില്‍ കടന്നത് ബാറ്റിംഗ് പ്രകടനത്തിലാണ്. ഡെവണ്‍ കോണ്‍വെയും ഋതുരാജും ശിവം ദൂബൈയും അജിന്‍ക്യ രഹാനെയും രവീന്ദ്ര ജഡേജയും എല്ലാം ചെന്നൈ ബാറ്റിംഗ് നിരയുടെ കരുത്താണ്. ഒപ്പം ധോനിയും ഉണ്ട്. ബൗളിംഗ് നിരയില്‍ കളി മാറ്റിമറിക്കാനുള്ള പ്രഹരശേഷിയുള്ള ദീപക് ചഹാറും തുഷാര്‍ ദേശ്പാണ്ഡെയും പാതിരാനെയും ഉണ്ട്.