സമൂഹമാധ്യമങ്ങളില്‍ വൈറലായി ചെസ് മത്സരം; ഒരേ സമയം പത്ത് പേരുമായി ഏറ്റുമുട്ടി

സമൂഹമാധ്യമങ്ങളില്‍ വൈറലായി ടുന്‍ഡെ ഒനാകോയയുടെ ചെസ് മത്സരം. നൈജീരിയന്‍ ചെസ് താരമായ ഒനാകോയ ഒരേ സമയം പത്തുപേരുമായാണ് മത്സരിച്ചത്.

author-image
Athira
New Update
സമൂഹമാധ്യമങ്ങളില്‍ വൈറലായി ചെസ് മത്സരം; ഒരേ സമയം പത്ത് പേരുമായി ഏറ്റുമുട്ടി

ലഗോസ്; സമൂഹമാധ്യമങ്ങളില്‍ വൈറലായി ടുന്‍ഡെ ഒനാകോയയുടെ ചെസ് മത്സരം. നൈജീരിയന്‍ ചെസ് താരമായ ഒനാകോയ ഒരേ സമയം പത്തുപേരുമായാണ് മത്സരിച്ചത്. മത്സരത്തിന്റെ ദൃശ്യങ്ങള്‍ താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. രണ്ടു മണിക്കൂര്‍ മാത്രമാണു മത്സരങ്ങള്‍ നീണ്ടുനിന്നത്. എതിരാളികളെ ഓരോരുത്തരെയും ചെസ് ബോര്‍ഡുകള്‍ക്കു മുന്നില്‍ ഇരുത്തി എല്ലായിടത്തും നടന്നെത്തിയാണ് നൈജീരിയന്‍ താരം മത്സരങ്ങള്‍ വിജയിച്ചത്.

കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതിനായി നടത്തിയ പരിപാടിയാണിത്. താരത്തിന്റെ 'ചെസ് ഇന്‍ സ്ലംസ്' എന്ന സംഘടന കുട്ടികളുടെ ചെസ് പഠനത്തെ പ്രോത്സാഹിപ്പിക്കാനുള്ളതാണ്. ചെസ് മത്സരത്തിലെ പ്രകടനം രാജ്യാന്തര ശ്രദ്ധ നേടിയതോടെ സംഘടനയ്ക്ക് സമൂഹമാധ്യമത്തിലും ആരാധകര്‍ കൂടി.

 

 

sports news Latest News sports updates