/kalakaumudi/media/post_banners/8a7c763b913d426d386514a6bf59411e8913c4e9d5091aa1b5173b199e2457f3.jpg)
ബാകു: ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ പതിനെട്ടുകാരന്‍ ആര്‍ പ്രഗ്‌നാനന്ദ ഫൈനലില്‍. നോര്‍വെയുടെ മാഗ്‌നസ് കാള്‍സനാണ് ഫൈനലിലെ എതിരാളി.
അമേരിക്കയുടെ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനോയെ തോല്‍പിച്ചാണ് പ്രഗ്‌നാനന്ദ ഫൈനലില്‍ കടന്നത്. 3.5-2.5 എന്ന പോയിന്റില്‍ ടൈബ്രേക്കറിലൂടെയായിരുന്നു ഫൈനല്‍ പ്രവേശനം.
ബോബി ഫിഷര്‍, മാഗ്നസ് കാള്‍സണ്‍ എന്നിവര്‍ക്ക് ശേഷം ഫൈനല്‍ യോഗ്യത നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടം ആര്‍ പ്രഗ്‌നാനന്ദ സ്വന്തമാക്കി. ഈ ലോകകപ്പിനിടെയാണ് പ്രഗ്‌നാനന്ദ 18 വയസ് പൂര്‍ത്തിയാക്കിയത്.
ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സനെ ആര്‍ പ്രഗ്‌നാനന്ദ മുമ്പ് പരാജയപ്പെടുത്തിയിട്ടുണ്ട്. ഫൈനലിലെത്തിയ ആര്‍ പ്രഗ്‌നാനന്ദയെ വിശ്വനാഥന്‍ ആനന്ദ് അഭിനന്ദിച്ചു.
മധുരപ്രതികാരം! സിന്‍സിനാറ്റി ഓപ്പണില്‍ അല്‍ക്കാരസിനെ തോല്‍പ്പിച്ച് ജോക്കോവിച്ച്
ഒഹിയോ: സിന്‍സിനാറ്റി ഓപ്പണില്‍ കാര്‍ലോസ് അല്‍ക്കാരസിനെ തോല്‍പ്പിച്ച് നൊവാക് ജോക്കോവിച്ച്. വിംബിള്‍ഡണിലേറ്റ പരാജയത്തിന് ജോക്കോവിച്ചിന്റെ മധുരപ്രതികാരണാണ് ഈ വിജയം.
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ കാര്‍ലോസ് അല്‍ക്കാരസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 5-7, 7-6(7), 76(4).
ജോക്കോവിച്ചിന്റെ 39-ാം മാസ്റ്റേഴ്‌സ് കിരീടനേട്ടമാണിത്. ജയത്തോടെ റാങ്കിങില്‍ അല്‍ക്കാരസിനു തൊട്ടടുത്ത് എത്താനും ജോക്കോവിച്ചിനായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
