ചൈന മാസ്റ്റേഴ്സ് ഫൈനല്‍: സാത്വിക്-ചിരാഗ് സഖ്യത്തിന് തോല്‍വി

By Web Desk.26 11 2023

imran-azhar

 

 


ഷെന്‍ഷെന്‍: ചൈന മാസ്റ്റേഴ്സ് സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ഫൈനലില്‍ നിരാശ. ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ലോക ഒന്നാം നമ്പറായ ചൈനയുടെ ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യത്തോട് പരാജയപ്പെട്ടു.

 

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് തോല്‍വി. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും രണ്ടാം സെറ്റില്‍ സാത്വിക്-ചിരാഗ് സഖ്യം തിരിച്ചുവന്നു. മൂന്നാം സെറ്റ് സ്വന്തമാക്കി ചൈനീസ് സഖ്യം ആധിപത്യം സ്ഥാപിച്ചു. സ്‌കോര്‍: 19-21, 21-18, 21-19.

 

ഇന്ത്യയുടെ മുന്‍നിര പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്-ചിരാഗ് സഖ്യം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഇന്തോനേഷ്യ സൂപ്പര്‍ 1000, കൊറിയ സൂപ്പര്‍ 500, സ്വിസ് സൂപ്പര്‍ 300 പോരാട്ടങ്ങളില്‍ കിരീടം സ്വന്തമായിട്ടുണ്ട്.

 

 

 

OTHER SECTIONS