38-ാം പിറന്നാള്‍ ആഘോഷിച്ച് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ

മുപ്പത്തിയെട്ടാം പിറന്നാളിന്റെ നിറവില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഞായറാഴ്ചയായിരുന്നു പിറന്നാള്‍. പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നത്.

author-image
Web Desk
New Update
38-ാം പിറന്നാള്‍ ആഘോഷിച്ച് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ

മുപ്പത്തിയെട്ടാം പിറന്നാളിന്റെ നിറവില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഞായറാഴ്ചയായിരുന്നു പിറന്നാള്‍. പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നത്.

നിലവില്‍ അല് നാസറിന് വേണ്ടി ബൂട്ടണിയുന്ന ലോക ഫുട്‌ബോളിലെ മികച്ച താരങ്ങളില്‍ ഒരാളായ പോര്‍ച്ചുഗീസ് താരം സൗദിയിലാണ് താമസം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. 2022-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പുറത്താകല്‍ വിവാദമായിരുന്നു.

2022 ഡിസംബറില്‍ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ് അല്‍-നാസറിലേക്ക് ചേര്‍ന്നു. 2025 വരെയാണ് കരാര്‍.

954 മത്സരങ്ങളില്‍ നിന്നായി 702 ക്ലബ് ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. അഞ്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് ബഹുമതികളടക്കം നിരവധി കിരീടങ്ങള്‍ ചൂടിയ താരമാണ് ക്രിസ്റ്റ്യാനോ. ഇംഗ്ലണ്ട്, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ അദ്ദേഹം ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

 

sports football christiano ronaldo