ബെന്‍സേമയ്ക്ക് ഹാട്രിക്; ബാഴ്സയെ തകര്‍ത്ത് റയല്‍ കോപ്പ ഡെല്‍ റേ ഫൈനലില്‍

എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍ മാഡ്രിഡ്. രണ്ടാം പാദ സെമിയില്‍ ബാഴ്സലോണയെ പരാജയപ്പെടുത്തി റയല്‍ കോപ്പ ഡെല്‍ റേയുടെ ഫൈനലില്‍ കടന്നു.

author-image
Priya
New Update
ബെന്‍സേമയ്ക്ക് ഹാട്രിക്; ബാഴ്സയെ തകര്‍ത്ത് റയല്‍ കോപ്പ ഡെല്‍ റേ ഫൈനലില്‍

ബാഴ്സലോണ: എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍ മാഡ്രിഡ്. രണ്ടാം പാദ സെമിയില്‍ ബാഴ്സലോണയെ പരാജയപ്പെടുത്തി റയല്‍ കോപ്പ ഡെല്‍ റേയുടെ ഫൈനലില്‍ കടന്നു.

കരീം ബെന്‍സേമയുടെ ഹാട്രിക് കരുത്തിലാണ് റയലിന്റെ ജയം. ആദ്യപാദത്തില്‍ ബാഴ്സലോണ ഒരു ഗോളിന് ജയിച്ചിരുന്നു.ബാഴ്സലോണയുടെ മൈതാനത്ത് നടന്ന കളിയില്‍ വിനീഷ്യസ് ജൂനിയറാണ് ആദ്യഗോള്‍ നേടിയത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളിനാണ് റയലിന്റെ ജയം.

55, 58, 80 മിനിറ്റുകളിലായിരുന്നു ബെന്‍സേമയുടെ ഹാട്രിക് ഗോളുകള്‍ പിറന്നത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബെന്‍സേമ ഹാട്രിക് നേടുന്നത്. മേയ് 6 ന് നടക്കുന്ന ഫൈനല്‍ പേരാട്ടത്തില്‍ ഒസസൂനാണ് റയലിന്റെ എതിരാളികള്‍.

copa del rey real madrid barcelona