ഏകദിന ക്രിക്കറ്റ് ലോകകപ്പ്: വേദിയാകാന്‍ കാര്യവട്ടവും

വേദികള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലാണ്.

author-image
Web Desk
New Update
ഏകദിന ക്രിക്കറ്റ് ലോകകപ്പ്: വേദിയാകാന്‍ കാര്യവട്ടവും

തിരുവനന്തപുരം: ഇന്ത്യയില്‍ നടക്കുന്ന 2023ലെ ക്രിക്കറ്റ് ലോകകപ്പ് വേദിയായി തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും. ബിസിസിഐ ഐസിസിക്ക് സമര്‍പ്പിച്ച 15 വേദികളുടെ ചുരുക്കപ്പട്ടികയിലാണ് കാര്യവട്ടം സ്റ്റേഡിയവും ഉള്‍പ്പെട്ടത്.

കാര്യവട്ടവും ഉള്‍പ്പെടുത്തണമെന്ന് ബിസിസിഐയോട് നേരത്തെ കെസിഎ ആവശ്യപ്പെട്ടിരുന്നു. നാഗ്പുര്‍, മുംബൈ, ബംഗ്ലൂരു, ഡല്‍ഹി, ലക്‌നോ, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ്‌കോട്ട്, ധര്‍മശാല തുടങ്ങിയ സ്റ്റേഡിയങ്ങളുടെ പട്ടികയാണ് നല്‍കിയത്.

വേദികള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലാണ്.

cricket karyavattom greenfield international stadium cricket world cup