ടോസ് നേടിയാല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം; ക്യൂറേറ്റര്‍ പറയുന്നു...

ഏകദിന ലോകകപ്പിലെ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ, ഞായറാഴ്ച്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലിറങ്ങുന്നത്. 1983ലും 2011ലും കപ്പുയര്‍ത്തിയ ഇന്ത്യ ഫൈനലിലെത്തുന്നത് നാലാം തവണയാണ്.

author-image
Web Desk
New Update
ടോസ് നേടിയാല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം; ക്യൂറേറ്റര്‍ പറയുന്നു...

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ, ഞായറാഴ്ച്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലിറങ്ങുന്നത്. 1983ലും 2011ലും കപ്പുയര്‍ത്തിയ ഇന്ത്യ ഫൈനലിലെത്തുന്നത് നാലാം തവണയാണ്. എതിരാളികളായ ഓസീസ് എട്ടാം തവണയാണ് ഫൈനലിലെത്തുന്നത്. അതില്‍ അഞ്ച് തവണയും കിരീടം നേടുകയും ചെയ്തു.

അഹമ്മദാബാദിലെ പിച്ചില്‍ എത്ര റണ്‍സ് പിറക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്യൂറേറ്ററുടെ വാക്കുകള്‍ പ്രധാനമാണ്. ടോസ് നേടിയാല്‍ ബാറ്റിംഗ് എടുക്കണോ ഫീല്‍ഡോ ചെയ്യണോ എന്നുള്ളത് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അനുസരിച്ചിരിക്കും. ടോസ് നേടിയാല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് ക്യൂറേറ്റര്‍ പറയുന്നു. രണ്ടാമത് ബാറ്റ് ചെയ്യുക ബുദ്ധിമുട്ടായിരിക്കുമെന്നും 315 പ്രതിരോധിക്കാന്‍ കഴിയുന്ന സ്‌കോറാണെന്നും പിച്ച് ക്യൂറേറ്റര്‍ പറയുന്നു.

ടോസിന് മുമ്പ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എയര്‍ ഷോ ഒരുക്കിയിട്ടുണ്ട്.ഇന്ത്യന്‍ വായുസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക് സംഘമാണ് സ്റ്റേഡിയത്തിന് മുകളില്‍ എയര്‍ ഷോ നടത്തുക. ഫൈനലിലെ എയര്‍ ഷോയുടെ റിഹേഴ്സല്‍ ശനിയാഴ്ച സ്റ്റേഡിയത്തിന് മുകളില്‍ ആരംഭിച്ചു.

ഫൈനല്‍ പോരാട്ടം കാണാന്‍ പ്രധാനമന്ത്രിയും സ്റ്റേഡിയത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെയും മത്സരം കാണാന്‍ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാന്‍ മോദിയും ആന്റണി ആല്‍ബനീസും എത്തിയിരുന്നു.

india australia Latest News newsupdate cricket worldcup