/kalakaumudi/media/post_banners/f7dff5435ab717881c60718c70f3d75162519c9f12c39c3c1416a2fc31a08cc4.jpg)
മീററ്റ്: മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ കുമാനും മകനും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു. ഇരുവരും കാറപടകത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മീററ്റില്‍ രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്.
മുള്‍ട്ടാന്‍ നഗറിലാണ് പ്രവീണ്‍ കുമാര്‍ താമസിക്കുന്നത്. വീട്ടിലേക്ക് മടങ്ങുമ്പോള്‍ അമിത വേഗത്തിലെത്തിയ ട്രക്ക് പ്രവീണ്‍ കുമാര്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവറിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
പ്രവീണ്‍ കുമാറും മകനും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിന് കാര്യമായി കേടുപാടുകള്‍ സംഭവിച്ചു. സ്ഥലത്തെത്തിയ പൊലീസ് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
2007ലും പ്രവീണ്‍ കുമാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ടീമിലെത്തിയതിന് പിന്നാലെ നാട്ടിലേക്ക് വന്ന പ്രവീണ്‍ കുമാറിന് നാട്ടുകാര്‍ നല്‍കിയ ഗംഭീര സ്വീകരണത്തിനിടെ, തുറന്ന ജീപ്പില്‍ നിന്ന് ക്രിക്കറ്റ് താരം താഴെ വീഴുകയായിരുന്നു.