' സൗദിയില്‍ ഞാന്‍ ഹാപ്പിയാണ്, കൂടുതല്‍ മികച്ച കളിക്കാര്‍ ഇനിയും വരട്ടെ' : ക്രിസ്റ്റ്യാനോ

സൗദി അറേബ്യയില്‍ തുടരാന്‍ തീരുമാനിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രണ്ടര വര്‍ഷത്തേക്കു കൂടി സൗദി അറേബ്യയില്‍ തുടരാനുള്ള കരാറില്‍ താരം ഒപ്പുവച്ചു

author-image
Greeshma Rakesh
New Update
' സൗദിയില്‍ ഞാന്‍ ഹാപ്പിയാണ്, കൂടുതല്‍ മികച്ച കളിക്കാര്‍ ഇനിയും വരട്ടെ' : ക്രിസ്റ്റ്യാനോ

റിയാദ്: സൗദി അറേബ്യയില്‍ തുടരാന്‍ തീരുമാനിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രണ്ടര വര്‍ഷത്തേക്കു കൂടി സൗദി അറേബ്യയില്‍ തുടരാനുള്ള കരാറില്‍ താരം ഒപ്പുവച്ചുകഴിഞ്ഞു. സൗദി പ്രൊ ലീഗ് ക്ലബ് അല്‍ നസ്റുമായി 20 കോടി യൂറോയുടേതാണ് (ഏകദേശം 1771 കോടി രൂപ) കരാറെന്നു വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ജനുവരിയില്‍ അല്‍ നസ്റിലെത്തിയ മുപ്പത്തിയെട്ടുകാരന്‍ ക്രിസ്റ്റ്യാനോ 16 മത്സരങ്ങളില്‍നിന്നു 14 ഗോളുകള്‍ നേടിയെങ്കിലും ടീമിനു ലീഗ് ചാംപ്യന്മാരാകാന്‍ സാധിച്ചില്ല. അല്‍ ഇത്തിഹാദിനു പിന്നില്‍ 2-ാം സ്ഥാനക്കാരായാണ് അല്‍ നസ്ര്‍ ഈ സീസണ്‍ അവസാനിപ്പിച്ചത്. പരുക്കുമൂലം ലീഗിലെ അവസാന മത്സരത്തില്‍ ക്രിസ്റ്റ്യാനോയ്ക്കു കളിക്കാന്‍ സാധിച്ചിരുന്നില്ല.

 

'ഞാന്‍ ഹാപ്പിയാണ്. ഇവിടെ തുടരാനാണ് ആഗ്രഹം. കൂടുതല്‍ മികച്ച കളിക്കാര്‍ സൗദിയിലേക്കു വരട്ടെ എന്നാഗ്രഹിക്കുന്നു.'' ക്രിസ്റ്റ്യാനോ പറഞ്ഞു. സൗദി ക്ലബ് അല്‍ ഹിലാലുമായി ലയണല്‍ മെസ്സിയും അല്‍ ഇത്തിഹാദുമായി ഫ്രഞ്ച് താരം കരിം ബെന്‍സേമയും ചര്‍ച്ചയിലാണെന്ന വാര്‍ത്തകളോടും ക്രിസ്റ്റ്യാനോ പ്രതികരിച്ചു. ' അവരെല്ലാം വരട്ടെ, അപ്പോള്‍ ഈ ലീഗും വലുതാകും''.

Cristiano Ronaldo Al Nassr football Soudi Pro League