പണത്തൂക്കത്തില്‍ ഒന്നാമന്‍; മെസിയെ മറികടന്ന് ലോക റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

ലോകത്തില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായിക താരമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലയണല്‍ മെസിയെ മറികടന്നാണ് റൊണാള്‍ഡോ ഒന്നാംസ്ഥാനം സ്വന്തമാക്കിയത്.

author-image
Priya
New Update
പണത്തൂക്കത്തില്‍ ഒന്നാമന്‍; മെസിയെ മറികടന്ന് ലോക റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

റിയാദ്: ലോകത്തില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായിക താരമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലയണല്‍ മെസിയെ മറികടന്നാണ് റൊണാള്‍ഡോ ഒന്നാംസ്ഥാനം സ്വന്തമാക്കിയത്.

2017ന് ശേഷം ആദ്യമായാണ് റൊണാള്‍ഡോ പട്ടികയില്‍ ഒന്നാമനായി ഗിന്നസ് ലോക റെക്കോര്‍ഡിടുന്നത്. റൊണാള്‍ഡോ യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ട് സൗദി പ്രോ ലീഗിലേക്ക് എത്തിയിരിക്കുകയാണ്.

ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായികതാരങ്ങളുടെ ഫോര്‍ബ്‌സ് മാഗസിന്‍ പട്ടികയില്‍ റൊണാള്‍ഡോ വീണ്ടും ഒന്നാംസ്ഥാനത്ത് എത്തി. 2017ന് ശേഷം ആദ്യമായും ആകെ മൂന്നാം തവണയുമാണ് റൊണാള്‍ഡോ ഫോര്‍ബ്‌സിന്റെ പ്രതിഫല പട്ടികയില്‍ ഒന്നാമനാവുന്നത്.

കളിക്കളത്തിനകത്തും പുറത്തുനിന്നുമായി 2023 മെയ് 12 വരെയുള്ള അവസാന പന്ത്രണ്ട് മാസത്തില്‍ 136 മില്യണ്‍ ഡോളറാണ് റൊണാള്‍ഡോയുടെ വരുമാനം. താരം സൗദി ക്ലബ് അല്‍ നസ്‌റില്‍ നിന്ന് 46 മില്യണും പരസ്യങ്ങളില്‍ നിന്ന് 90 മില്യണ്‍ ഡോളറുമാണ് സമ്പാദിച്ചത്.

130 മില്യണ്‍ ഡോളറുമായി മെസി രണ്ടാം സ്ഥാനത്ത്. 120 മില്യണ്‍ ഡോളര്‍ നേടിയ പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയാണ് മൂന്നാമത്. പ്രീ-സീസണിന്റെ ഭാഗമായി റൊണാള്‍ഡോ വൈകാതെ അല്‍ നസ്ര്‍ ക്യാംപിലെത്തും.

സെല്‍റ്റാ വിഗോ, പിഎസ്ജി, ഇന്റര്‍ മിലാന്‍ ടീമുകളുമായി അല്‍ നസ്‌റിന് പ്രീ-സീസണ്‍ മത്സരങ്ങളുണ്ട്. 

lionel messi Cristiano Ronaldo kylian mbappe