/kalakaumudi/media/post_banners/7ab2caf859f1cb55a04121c9f58d66a9bfd12cbc39ba3e3859df79f7d60625e0.jpg)
ലിസ്ബണ്‍: ഭാവിയില്‍ പങ്കാളി ജോര്‍ജിന റോഡ്രിഗസുമായി വേര്‍പിരിയേണ്ടി വന്നാല്‍ തന്റെ സ്വത്തുക്കളൊന്നും കൈവിട്ടുപോകാതിരിക്കാന്‍ കരാറുണ്ടാക്കി ഒപ്പിട്ട് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
ഒരു പോര്‍ച്ചുഗീസ് ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും ഭാവിയില്‍ പിരിഞ്ഞാല്‍ ഓരോ മാസവും ജോര്‍ജിനയ്ക്ക് സാമ്പത്തിക സഹായം ലഭിക്കും.
കുട്ടികളുമായി ബന്ധം തുടരാന്‍ അനുവദിക്കുമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.ഓരോ മാസവും 1,09,000 ഡോളര്‍ (ഏകദേശം 89,40,000 രൂപ) ആണ് ജോര്‍ജിനയ്ക്ക് ലഭിക്കുക.
വേര്‍പിരിയുകയാണെങ്കില്‍ ഈ തുക കൂട്ടാമെന്നാണ് ധാരണ. 'സോയ് ജോര്‍ജിന' എന്ന നെറ്റ്ഫ്‌ലിക്‌സ് സീരിസില്‍ കാണിക്കുന്ന ലാ ഫിന്‍ക ഹൗസും ജോര്‍ജിനയ്ക്കു ലഭിക്കും. റൊണാള്‍ഡോ ജൂനിയര്‍, ഈവ മരിയ, മാറ്റിയോ റൊണാള്‍ഡോ, അലാന മാര്‍ട്ടിന, ബെല്ല എസ്‌മെറാള്‍ഡ എന്നിവരാണ് റൊണാല്‍ഡോയുടെ മക്കള്‍.
2016 മുതല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും ഡേറ്റിങ്ങിലാണ്. ഇറ്റാലിയന്‍ ഫാഷന്‍ സ്ഥാപനമായ ഗുച്ചിയുടെ റീട്ടെയ്ല്‍ സ്റ്റോറില്‍വച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്.
ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും വര്‍ഷങ്ങളായി റൊണാള്‍ഡോയും ജോര്‍ജിനയും ഒരുമിച്ചാണു താമസം. ഇരുവരും വേര്‍പിരിയുകയാണെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">