സിറിയയിലും തുര്‍ക്കിയിലുമെത്തിയത് വിമാനം നിറയെ അവശ്യവസ്തുക്കള്‍: സഹായഹസ്തവുമായി റൊണാള്‍ഡോ

സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമെത്തിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

author-image
Priya
New Update
സിറിയയിലും തുര്‍ക്കിയിലുമെത്തിയത് വിമാനം നിറയെ അവശ്യവസ്തുക്കള്‍: സഹായഹസ്തവുമായി റൊണാള്‍ഡോ

 

റിയാദ്: സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമെത്തിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

റൊണാള്‍ഡോ ഒരു വിമാനം നിറയെ അവശ്യവസ്തുക്കളാണ് ഇരു രാജ്യങ്ങളിലേക്കും അയച്ചത്.അതിന് 350000 ഡോളര്‍ മൂല്യം വരുമെന്ന് സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.

ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ഭക്ഷണപ്പൊതികള്‍, പുതപ്പ്, ടെന്റുകള്‍, ബേബി ഫുഡ്, മരുന്ന്, പാല്‍ എന്നിവയാണ് റൊണാള്‍ഡോ സിറിയയിലേക്കും തുര്‍ക്കിയിലേക്കും കയറ്റി അയച്ചത്.

കഴിഞ്ഞ മാസം 6 നാണ് തുര്‍ക്കിയിലും സിറിയയിലും 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ആയിരക്കണക്കിന് ആളുകളാണ് ദുരന്തത്തില്‍ മരിച്ചത്.

ദുരന്തബാധിതരെ സഹായിക്കുന്നതിനായി തന്റെ ഒപ്പിട്ട ജഴ്‌സി ലേലം ചെയ്യാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അനുവദിച്ചതായി തുര്‍ക്കി ഫുട്‌ബോള്‍ താരം മെറിഹ് ദെമിറാല്‍ പ്രതികരിച്ചു.

Cristiano Ronaldo syria turkey earthquake