അല്‍ നാസര്‍ വിടാന്‍ റെണാള്‍ഡോ; റയല്‍ മാഡ്രിഡിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ട്

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ നാസര്‍ വിടാനൊരുങ്ങുന്നുവെന്ന് സൂചന. പുതിയ ക്ലബ്ബുമായി പൊരുത്തപ്പെടാനുള്ള കാലതാമസവും ക്ലബ്ബിന്റെ മത്സരങ്ങളിലെ മോശം പ്രകടനവുമാണ് റൊണാള്‍ഡോയെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

author-image
Priya
New Update
അല്‍ നാസര്‍ വിടാന്‍ റെണാള്‍ഡോ; റയല്‍ മാഡ്രിഡിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ട്

അബുദാബി: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ നാസര്‍ വിടാനൊരുങ്ങുന്നുവെന്ന് സൂചന. പുതിയ ക്ലബ്ബുമായി പൊരുത്തപ്പെടാനുള്ള കാലതാമസവും ക്ലബ്ബിന്റെ മത്സരങ്ങളിലെ മോശം പ്രകടനവുമാണ് റൊണാള്‍ഡോയെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡിലേക്ക് മടങ്ങനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ക്ലബ്ബ് പ്രസിഡന്റെ ഫ്‌ലോറെന്റീനോ പെരസ് റയല്‍ മാഡ്രിഡിലെ സുപ്രധാന ചുമതലയാണ് ക്രിസ്റ്റ്യാനോയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് സൂചന.

എന്നാല്‍ ബെര്‍ണബു സ്റ്റേഡിയത്തിലേക്ക് ക്രിസ്റ്റ്യാനോ മടങ്ങുകയാണെങ്കില്‍ അത് ഫുട്‌ബോള്‍ കളിക്കാരനായാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഈ ഓഫര്‍ റൊണാള്‍ഡോ സ്വീകരിച്ചാല്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ ഫുട്‌ബോള്‍ താരം ബൂട്ട് ഉപേക്ഷിക്കുന്ന കാഴ്ചയാണ് കാണാനാവുകയെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജനുവരിയിലാണ് ക്രിസ്റ്റ്യാനോ അല്‍ നാസറിലെത്തിയത്.സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായെങ്കിലും അല്‍ നാസറില്‍ ക്യാപ്റ്റനായി മികച്ച തുടക്കം നേടിയ റൊണാള്‍ഡോയ്ക്ക് ഒപ്പം ടീമിന് പിന്നീട് ആ തിളക്കം നിലനിര്‍ത്താനായിരുന്നില്ല.

സൗദി ലീഗില്‍ അല്‍ ഹിലാലിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ലീഗില്‍ അല്‍ നാസറിന്റെ നില പരുങ്ങലിലാണ്. അല്‍ ഹിലാല്‍ ആരാധകര്‍ക്കെതിരെ പരാജയ ശേഷം മടങ്ങിയ ക്രിസ്റ്റ്യാനോ കാണിച്ച അശ്ലീല ആംഗ്യം ഏറെ വിവാദമാവുകയും ചെയ്തിട്ടുണ്ട്. ക്രിസ്റ്റ്യാനോ നിറം മങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഹിലാലിന്റെ ജയം.

Cristiano Ronaldo real madrid al nasar