ടൂറിന്‍: സിറിയയിലും തുര്‍ക്കിയിലുമായുണ്ടായ ഭൂമി കുലുക്കത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജഴ്‌സി.യുവന്റസ് പ്രതിരോധതാരം മെറി ഡെമിറാല്‍ റൊണാള്‍ഡോയുടെ ജഴ്‌സി ലേലത്തില്‍ വില്‍ക്കാനായി രംഗത്തെത്തി.
റൊണാള്‍ഡോ യുവന്റസില്‍ കളിക്കുന്നതിനിടെ ഡെമിറാലിന് കൈമാറിയ ജഴ്‌സിയാണിത്.അതില്‍ റൊണാള്‍ഡോ ഒപ്പുവെച്ചിട്ടുമുണ്ട്.ജഴ്‌സി വിറ്റുകിട്ടുന്ന പണം സിറിയയിലും തുര്‍ക്കിയിലുമുള്ള സാധാരണക്കാരുടെ ജീവിതത്തിനായി ഉപയോഗിക്കുമെന്ന് ഡെമിറാല്‍ വ്യക്തമാക്കി.
ഇക്കാര്യം റൊണാള്‍ഡോയെ അറിയിച്ചിട്ടുണ്ടെന്നും ഡെമിറാല്‍ പറഞ്ഞു. ലേലത്തിലൂടെ ലഭിക്കുന്ന പണം ഒരു എന്‍.ജി.ഒയ്ക്ക് കൈമാറാനാണ് ഡെമിറാലിന്റെ ശ്രമം.ലോകത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഭൂകമ്പത്തിന്റെ രൂപത്തില്‍ സിറിയയിലും തുര്‍ക്കിയിലും പടര്‍ന്നത്.