'സാറ, സാറ' ഗില്ലിനെ കളിയാക്കി കാണികൾ; മറുപടി കൊടുത്ത് കോഹ്‌ലി

'ഹമാരി ഭാബി കൈസി ഹോ'എന്ന് ആരാധകർ നിലവിളിക്കാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്നതായി തോന്നിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇടപെട്ട് കാണികളെ നിയന്ത്രിക്കാൻ ശ്രമിച്ചു.

author-image
Hiba
New Update
'സാറ, സാറ' ഗില്ലിനെ കളിയാക്കി കാണികൾ; മറുപടി കൊടുത്ത് കോഹ്‌ലി

വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ, ശുഭ്മാൻ ഗില്ലിനെ കളിയാക്കാൻ കാണികൾ ‘സാറ, സാറ’ എന്ന് വിളിക്കാൻ തുടങ്ങി, ഇതോടെ കാര്യങ്ങൾ അൽപ്പം കൈവിട്ടുപോയി. സാറാ ടെണ്ടുൽക്കർ സ്റ്റേഡിയത്തിലുണ്ടായിരുന്നതിനാൽ ഇത് അൽപ്പം അസ്വസ്ഥതയുമുണ്ടാക്കാൻ തുടങ്ങി.

'ഹമാരി ഭാബി കൈസി ഹോ' എന്ന് ആരാധകർ നിലവിളിക്കാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്നതായി തോന്നിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇടപെട്ട് കാണികളെ നിയന്ത്രിക്കാൻ ശ്രമിച്ചു.

സാറ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കാനും പകരം ശുഭ്മാൻ ഗില്ലിനെ അഭിനന്ദിക്കാനും കോഹ്‌ലി മുംബൈ കാണികളോട് അഭ്യർത്ഥിച്ചു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ.

നേരത്തെ, കോഹ്‌ലിയും ഗില്ലും ചേർന്ന് 189 റൺസിന്റെ റെക്കോർഡ് തകർതിരുന്നു. അതേസമയം, ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഒരു ഫാസ്റ്റ് ബൗളിംഗ് എക്‌സിബിഷനിലൂടെ ശ്രീലങ്കയെ തകർത്തു, രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ശ്രീലങ്കയെ 302 റൺസിന് തകർത്ത് ഏകദിന ലോകകപ്പ് 2023 സെമിഫൈനലിൽ പ്രവേശിച്ചു.

 
 
Shubman Gill Virat Kohli icc world cup